ആറ് വര്ഷം മുന്‍പ് മരണമടഞ്ഞ പ്രമുഖ ബ്രിട്ടീഷ് ഗായിക ആമി വൈന്‍ഹൗസ് പ്രേതമായി തങ്ങളുടെ വീട്ടിലെത്താറുണ്ടെന്ന് ആമിയുടെ പിതാവ്. അന്താരാഷ്ട്ര ദി സണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ആമിയുടെ പ്രേതം പതിവായി കെന്റിലുള്ള തങ്ങളുടെ കുടുംബവീട്ടിലെത്താറുണ്ടെന്ന് പിതാവ് വ്യക്തമാക്കിയത്. 

ചിലപ്പോള്‍ മനുഷ്യരൂപത്തിലോ അല്ലെങ്കില്‍ ആമിയുടെ കൈകളില്‍ പച്ചകുത്തിയിരുന്ന പക്ഷിയുടെ രൂപത്തിലോ ആണ് മകള്‍ വീട്ടില്‍ വരാറുള്ളതെന്നാണ് മിച്ച് പറയുന്നത്.

"അവളുടെ പ്രേതം വന്ന് എന്റെ കിടയ്ക്കക്കരികില്‍ എന്നെത്തന്നെ നോക്കി ഇരിക്കും. പലപ്പോഴും അവളോട് ഞാന്‍ സംസാരിക്കാറുണ്ട്. അവള്‍ക്ക് സുഖമാണോ എന്ന് അന്വേഷിക്കും. അവള്‍ക്കെന്തെങ്കിലും പ്രശ്‌നങ്ങള്‍ കാണുമോ എന്ന ചിന്ത എന്നെ അലട്ടാറുണ്ട്. എങ്കില്‍ പോലും അവളുടെ സാന്നിധ്യം അവിടെ ഉള്ളത് ഭയങ്കര സമാധാനം തരുന്ന കാര്യമാണ്. മിക്കപ്പോഴും അവളുടെ ജന്മദിനമായ സെപ്തംബര്‍ 14നോട് അടുത്താണ് അവളെ ഇവിടെ കാണാറുള്ളത്. മരിച്ച് കുറച്ചു നാള്‍ കഴിഞപ്പോള്‍ തന്നെ കറുത്ത നിറമുള്ള പക്ഷിയുടെ രൂപത്തില്‍ അവള്‍ ഞങ്ങളെ കാണാന്‍ വരുമായിരുന്നു". - മിച്ച് പറഞ്ഞു. 

ആറ് തവണ ഗ്രാമി അവാര്‍ഡ് സ്വന്തമാക്കിയ ഗായികയാണ് ആമി. മദ്യത്തില്‍ നിന്നും വിഷബാധയേറ്റതിനെത്തുടര്‍ന്ന് 2011 ജൂലൈയിലാണ് ആമി വൈന്‍ഹൗസ് മരണമടയുന്നത്. തുടര്‍ന്ന് ടാക്‌സി ഡ്രൈവറായ ആമിയുടെ പിതാവ് മിച്ച് ആമി വൈന്‍ഹൗസ് ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടന രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളുമായി ജീവിക്കുകയായിരുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിലകപ്പെട്ടവരെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മകളുടെ ഓര്‍മയില്‍ മിച്ച് ഈ സംഘടന രൂപീകരിച്ചത് 

Content Highlights : Singer Amy winehouses visits her dad as a ghost