തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു സിമ്രാൻ. ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് അന്നത്തെ യുവതലമുറയെ കയ്യിലെടുത്തിരുന്നു സിമ്രാൻ.

ഇപ്പോൾ വർഷങ്ങൾക്കിപ്പുറവും തന്റെ ചുറുചുറുക്ക് എവിടെയും പോയിട്ടില്ലെന്ന് തെളിയിക്കുകയാണ് സിമ്രാൻ. 

അല്ലു അർജുൻ നായകനായെത്തിയ അല വൈകുണ്ഠപുരമുലോ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഡാൻസ് നമ്പർ ബുട്ടബൊമ്മയ്ക്ക് ചുവട് വയ്ക്കുന്ന സിമ്രാന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. 

ഈയടുത്താണ് താരം ടിക് ടോക്കിൽ സജീവമാവുന്നത്. നൃത്ത വീഡിയോകളാണ് കൂടുതലും ചെയ്യുന്നത് അത് ആരാധകരമായി പങ്കുവയ്ക്കാറുമുണ്ട്.

രജനീകാന്ത് നായകനായെത്തിയ പേട്ടയിലാണ് സിമ്രാൻ ഒടുവിൽ വേഷമിട്ടത്.  ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന റോക്കട്രി: ദ നമ്പി ഇഫക്ട് എന്ന ചിത്രത്തിൽ മാധവനൊപ്പം വേഷമിടുന്നുണ്ട് സിമ്രാൻ. പതിനേഴ് വർത്തിന് ശേഷമാണ് ഈ താരജോഡികൾ വീണ്ടും ഒന്നിക്കുന്നത്.

Content Highlights : Simraan Performing Buttabomma Song Viral Video Allu arjun Pooja Hegde Ala Vaikuntapuramuloo