ഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല. ഈ മാസം ആദ്യം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം പ്രതിഷേധങ്ങളെത്തുടര്‍ന്ന് മാറ്റി വച്ചിരുന്നു. പത്മാവതിയായെത്തുന്ന ദീപികയ്ക്കും സഞ്ജയ് ലീല ബന്‍സാലിക്കുമെതിരെ വധഭീഷണികള്‍ പോലും ഉണ്ടായിരുന്നു. അതേസമയം പത്മാവതിക്ക് പൂര്‍ണ പിന്തുണ നല്‍കികൊണ്ട് പ്രമുഖ ബോളിവുഡ് താരങ്ങള് രംഗത്ത് വരികയും ചെയ്തു.

 എന്നാൽ, പദ്മാവതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചിലരെയെങ്കിലും ചൊടിപ്പിക്കുന്നുണ്ട്.  പത്മാവതിയെക്കുറിച്ചുള്ള നിലപാടെന്താണെന്ന് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകന് കണക്കിന് തന്നെ കൊടുത്തു നടി ശിൽപ ഷെട്ടി. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ കൈയിലിരിക്കുന്ന മൈക്കെടുത്ത് അടിക്കണമെന്നാണ് ഉള്ളിലെ  ശില്പ പറഞ്ഞത്. എന്നിട്ടും മാധ്യമപ്രവർത്തകൻ ചോദ്യം ആവർത്തിച്ചപ്പോൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഞാനെന്താ ദീപിക പദുക്കോണാണോ സഞ്ജയ് ലീല ബന്‍സാലിയോ ആണോ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ശില്പയുടെ മറുചോദ്യം.

വിവാദ ചിത്രത്തെക്കുറിച്ച് പ്രതികരിക്കാനുള്ള താല്‍പര്യക്കുറവ് കൊണ്ടോവാം തന്റെ നിലപാട് വ്യക്തമാക്കാതെ  ലാഘവത്തോടെ ചോദ്യത്തെ ചിരിച്ച് തള്ളുകയായിരുന്നു ശില്പ.

Content Highlights : Silpa Shetty On Padmavati Issues