ഫെയ്സ്ബുക്ക് ലൈവിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തയാൾക്ക് മറുപടിയുമായി നടി ശ്രീയ ശരണിന്റെ  ഭർത്താവ് ആന്‍ഡ്രേ കൊശ്ചീവ്. ആന്‍ഡ്രേയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ശ്രിയ ലൈവിൽ വന്നത്. ഇതിനിടെയാണ് ഒരാൾ നടിയുടെ ശരീരഭാഗത്തെക്കുറിച്ച് അശ്ലീലകമന്റ് പോസ്റ്റ് ചെയ്തത്. ഈ കമന്റ് ശ്രിയ ഉറക്കെ വായിക്കുകയും ഉടൻ തന്നെ ആന്‍ഡ്രേ മറുപടി നൽകുകയും ചെയ്തു.

നിങ്ങൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ആ ശരീരഭാഗത്തെക്കുറിച്ച് ഇനിയും കൂടുതൽ കമന്റുകൾ ഇട്ടോളൂ. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി– ആൻഡ്രേയുടെ പറഞ്ഞു.

‌ആന്‍ഡ്രേയുടെ മറുപടി കേട്ട് ആദ്യം ശ്രീയ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് പൊട്ടിച്ചിരിച്ചു. ചില ആരാധകർ ആൻഡ്രേയുടെ സുഖവിവരങ്ങളാണ് തിരക്കിയത്. ആൻഡ്രേയിപ്പോൾ സുഖമായിരിക്കുന്നുവെന്ന് ശ്രീയ പറഞ്ഞു.

കൊറോണ രോഗലക്ഷണങ്ങളുണ്ടായിരുന്ന ആൻഡ്രേയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴുണ്ടായ അനുഭവം കഴിഞ്ഞ ദിവസം നടി പങ്കുവച്ചിരുന്നു. കൊറോണ വെെറസ് മരണ നിരക്ക് ഏറെ കൂടുതലുള്ള രാജ്യങ്ങളിലൊന്നായ സ്പെയിനിലാണ് ഇരുവരുമിപ്പോൾ താമസിക്കുന്നത്. 

ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർമാർ ഞങ്ങളോട് വളരെ വേഗം തന്നെ അവിടെ നിന്ന് പോകാൻ പറഞ്ഞു. കൊറോണ ബാധിച്ചിട്ടില്ലെങ്കിൽ ഇവിടെ നിന്ന് പകരാൻ സാധ്യതയുണ്ട് എന്നാണ് അവർ പറഞ്ഞത്. തുടർന്ന് വീട്ടിൽതന്നെ ഐസോലോഷനിൽ കഴിയാൻ തീരുമാനിച്ചു. വീട്ടിലിരുന്ന് തന്നെയാണ് ചികിത്സയും എടുത്തത്. വെവ്വേറെ മുറികളിൽ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു.

ഏകദേശം ഒരു മാസമായി ഞങ്ങൾ ഇവിടെ ലോക്ക്ഡൗണിലാണ്. ഇവിടുത്തെ സ്ഥിതി വളരെ മോശമാണ്. തെരുവുകളെല്ലാം വിജനമാണ്. പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയില്ല. രാത്രി എട്ടുമണിക്ക് ഇവിടെ എല്ലാവരും ബാൽക്കണിയിൽ എത്തി കയ്യടിച്ച് പാട്ട് പാടും. അത് മാത്രമാണ് ഒരാശ്വാസം- ശ്രീയ പറഞ്ഞു.

Content Highlights: Shriya Saran's husband Andrei Koscheev response to cheap comment