തിരുവനന്തപുരത്ത് അവധിയാഘോഷിച്ച് നടി ശ്രിയ ശരണ്‍. സിനിമയുടെ തിരക്കുകളോട് താല്‍ക്കാലികമായി വിടപറഞ്ഞ് കുടുംബത്തോടൊപ്പമാണ് ശ്രിയ തിരുവനന്തപുരത്ത് എത്തിയത്. സ്വിമ്മിങ് പൂളില്‍ നീന്തുന്ന ദൃശ്യങ്ങള്‍ അമ്മയാണ് ശ്രിയക്ക് വേണ്ടി പകര്‍ത്തിയിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് തിരുവനന്തപുരത്തെത്തിയ വിവരം ശ്രിയ ആരാധകരെ അറിയിച്ചിരിക്കുന്നത്. 

റഷ്യന്‍ സ്വദേശിയായ ആന്‍ന്ദ്രേ കൊശ്ചീവുമായുള്ള വിവാഹത്തോടനുബന്ധിച്ച് കുറച്ച് കാലമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ശ്രിയ. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത നരകാസുരനിലാണ് ഇവര്‍ അവസാനമായി വേഷമിട്ടത്. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്റെ തെലുങ്ക് പതിപ്പാണ് ശ്രിയയുടെ അടുത്ത ചിത്രം. മഞ്ജു വാര്യരായിരുന്നു തമിഴ് പതിപ്പിലെ നായിക. മഞ്ജു ഗംഭീരമാക്കിയ പച്ചയമ്മാള്‍ എന്ന കഥാപാത്രത്തെയാണ് ശ്രിയ അവതരിപ്പിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

No filter. Pure bliss. Ocean 🌊 infinity pool. Mom’s photography.

A post shared by @ shriya_saran1109 on

Content Highlights: Shriya Saran celebrates holiday at thiruvananthapuram