സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടരിക്കുകയാണ്. ശോഭനയും സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രീകരണത്തിന്റെ ഇടവേളയില്‍ പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ചുകൊണ്ടുള്ള ശോഭനയുടെ കുറിപ്പാണ് വൈറലാവുന്നത്. 

ചിത്രീകരണത്തിന്റെ ഭാഗമായി ബസില്‍ യാത്ര ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ശോഭന കുറിച്ചത് ഇങ്ങനെയാണ്...'ഞാന്‍ അവസാനമായി ഒരു ബസ്സില്‍ കയറിയത് അനൂപിന്റെ അച്ഛന്റെ സിനിമയിലായിരുന്നു'

നാടോടിക്കാറ്റ്, ടിപി ബാലഗോപാലന്‍ എം.എ, സസ്‌നേഹം, കളിക്കളം, ഗോളാന്തരവാര്‍ത്ത എന്നീ സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ നായികയായത് ശോഭനയായിരുന്നു. 

Shobana

അനൂപ് സത്യന്റെ കന്നി സംവിധാന സംരംഭം ആണിത്. ചിത്രത്തിന് പേര് നിര്‍ണയിച്ചിട്ടില്ല. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്നാണ് ദുല്‍ഖര്‍ ചിത്രം നിര്‍മിക്കുന്നത്. 

Content Highlights : Shobana In Anoop Sathyan's Film Starring Suresh Gopi Dulquer Kalyani