ര്‍ലിന്‍ മണ്‍റോയെ അനുകരിച്ച് ശില്‍പ്പ ഷെട്ടിയുടെ നൃത്തം. ഒടുവില്‍ വസ്ത്രത്തിന്റെ സ്ഥാനം മാറിയപ്പോള്‍ ആകെ മുഖത്ത് ചമ്മിയ ഭാവവും. വീഡിയോ പങ്കുവച്ചത് മറ്റാരും അല്ല. ശില്‍പ്പ ഷെട്ടി തന്നെ. 

ചുവന്ന നിറത്തിലുള്ള ഗൗണാണ് ശില്‍പ്പയുടെ വേഷം. തന്റെ മര്‍ലിന്‍ മണ്‍റോ മൊമന്റ് ആണിതെന്നും വീഡിയോ തുടക്കം മുതല്‍ ഒടുക്കം വരെ കാണണമെന്നും ശില്‍പ്പ കുറിച്ചു. 

ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും മകനുമൊപ്പം ലണ്ടനിലും ഗ്രീസിലും അവധി ആഘോഷിക്കുകയാണ് ശില്‍പ്പയിപ്പോള്‍. ഒരു ആഡംബര കപ്പലിലെ യാത്രക്കിടെയാണ് വീഡിയോ എടുത്തിരിക്കുന്നത്. 

ബോളിവുഡിലെ ഫിറ്റ്‌നസ് ക്വീന്‍ എന്ന പേരില്‍ അറിയപ്പെടുന്ന നടിയാണ് ശില്‍പ്പ ഷെട്ടി. യോഗയും ചിട്ടയായ ഭക്ഷണവുമാണ് ശില്‍പ്പയുടെ സൗന്ദര്യ രഹസ്യം.  വര്‍ക്കൗട്ടിന്റെ വീഡിയോകളും ചിത്രങ്ങളും താരം എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ശില്‍പയുടെ യോഗാ വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്.

Content Highlights: Shilpa Shetty shares video of her Marilyn Monroe moment, Instagram, style fashion