ടിക് ടോകില്‍ സജീവമാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും. ലോക്ക്ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ പലപ്പോഴായി പലതരം വീഡിയോകളാണ് ശില്‍പ ആരാധകര്‍ക്കായി പങ്കുവെയ്ക്കുന്നത്. ഇരുവരുടെയും ടിക് ടോകുകള്‍ സമൂഹ മാധ്യമങ്ങളിലാകെ ഹിറ്റാണ്.

വീണ്ടും രസകരമായ ഒരു ടിക് ടോക് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ശില്‍പ. വീഡിയോയില്‍ ശില്‍പയും രാജുമാണുള്ളത്. തുണി അടുക്കി വെയ്ക്കുന്നതിനിടയില്‍ തന്നെ ശല്യം ചെയ്യരുതെന്ന് ഭാര്യ ഭര്‍ത്താവിനോട് പറയുന്ന ഒരു രംഗമാണ് ഇരുവരും അഭിനയിച്ച് തകര്‍ത്തിരിക്കുന്നത്. എന്നാല്‍ ഹിറ്റ് അടിച്ചിരിക്കുന്നത് വീട്ടുജോലിക്കാരി പറയുന്ന ഭാഗമാണ്. ഇക്കാര്യം കേട്ട് താനും ഇത് തന്നെയാണ് എപ്പോഴും പറയുന്നതെന്ന് പറയുകയാണ് വീട്ടുജോലിക്കാരി. ഇത് കേട്ട് ഭര്‍ത്താവിനെ കുനിച്ച് നിര്‍ത്തി ഇടിക്കുകയാണ് ഭാര്യ.

സംഭവം കല്ലക്കിയിട്ടുണ്ടെന്നാണ് പലരും കമ്മന്റ് ചെയ്യുന്നത്. നിരവധിപേരാണ് ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ തമാശകള്‍ എന്ന് അടിക്കുറിപ്പോടെയാണ് ശില്‍പ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Content Highlights: shilpa shetty shares funny tik tok video with husband raj kundra