മകൾക്കൊപ്പമുള്ള മനോഹര നിമിഷം പങ്കുവച്ച് ബോളിവുഡ് താരം ശിൽപ ഷെട്ടി. മകൾ ജനിച്ച തിയ്യതിയായ 15-ന് തന്റെ ജീവിതത്തിലുള്ള സ്ഥാനം എന്താണെന്ന്  പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് വീഡിയോ താരം പങ്കുവച്ചിരിക്കുന്നത്.

"ജീവിതത്തിലെ ചില കാര്യങ്ങൾ മറ്റുള്ളവയേക്കാൾ പ്രത്യേകതകൾ ഉള്ളതായിരിക്കും. പതിനഞ്ച് എന്ന നമ്പറും ആ ലിസ്റ്റിലേക്ക് എഴുതപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ മകൾ സമിഷ ഷെട്ടി കുന്ദ്ര ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത് ഫെബ്രുവരി പതിനഞ്ചിനാണ് . ഏപ്രിൽ 15-ന് അവൾക്ക് രണ്ട് മാസം തികഞ്ഞു. ടിക് ടോകിൽ നമ്മുടെ കുടുംബം 15 ലക്ഷം തികഞ്ഞതും ഇന്നാണ് ...ഇത്രയും വർഷം എനിക്കും കുടുംബത്തിനും തന്ന സ്നേഹത്തിന് നന്ദി. വരാനിരിക്കുന്ന വർഷങ്ങളിലും ഈ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു.".ശിൽപ കുറിച്ചു

 
 
 
 
 
 
 
 
 
 
 
 
 

Some things in life are a little more special than the others. The number ‘15’ has been added to that list now❤️! Our daughter, Samisha Shetty Kundra🧿, came into our lives on 15th Feb and she turns two months old today on 15th April. It’s also a very special and happy coincidence that we have become a family of 15 MILLION on @indiatiktok today, on the 15th of April😍🤩 So grateful for all the love & blessings that you have showered on my family and me over the years... humbled beyond words. Hope you continue to stand by us, rock solid, even in the years to come🙏🏻❤️🤗🧿🌈 ~ @rajkundra9 . . . . . #20DaysOfGratefulness #Day19 #SamishaShettyKundra #happiness #gratitude #blessed #grateful #daughter #15Million #TikTokIndia

A post shared by Shilpa Shetty Kundra (@theshilpashetty) on

വാടക ​ഗർഭധാരണത്തിലൂടെയാണ്  ശില്‍പയ്ക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും പെണ്‍കുഞ്ഞു പിറന്നത്. 
ഞങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് ഒരു അത്ഭുതത്തിലൂടെ മറുപടി ലഭിച്ചിരിക്കുന്നു. ഞങ്ങളുടെ മാലാഖ സമിഷ ഷെട്ടി കുന്ദ്രയുടെ വരവ് സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു. മകൾ ജനിച്ച സന്തോഷം പങ്കുവച്ച് ശിൽപ കുറിച്ചു

ശില്‍പ്പ-രാജ് കുന്ദ്ര ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. എട്ടുവയസ്സുകാരനായ വിയാന്‍ എന്ന മകന്‍ കൂടി അവര്‍ക്കുണ്ട്. 2009 ലാണ് രാജ് കുന്ദ്രയെ ശില്‍പ്പ വിവാഹം കഴിക്കുന്നത്.

Content Highlights : Shilpa Shetty Adorable moments with daughter Samisha