തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത ഷംന കാസിമിനെതിരേ വിമര്‍ശനം. 

ഇടിവി തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന 'ധീ ചാമ്പ്യന്‍സ്' ഷോയിലെ വിധികര്‍ത്താവാണ് ഷംന. ഈ റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം പുറത്തെടുത്ത മത്സരാര്‍ത്ഥിയെ വിധികര്‍ത്താവായ ഷംന കവിളില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായടതോടെയാണ് ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്.

ഒരു റിയാലിറ്റി ഷോ വേദിയില്‍ വിധികര്‍ത്താവ് ഇങ്ങനെ പെരുമാറുന്നത് കടന്നുപോയെന്നാണ് കവിളില്‍ കടിക്കുന്നത് മര്യാദയല്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. ഉഭയസമ്മതപ്രകാരം സ്‌നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്ന് ഷംനയെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഷോയുടെ റേറ്റിങ് കൂട്ടാന്‍ വേണ്ടി ചാനല്‍ തൊടുത്തുവിട്ട കച്ചവട തന്ത്രമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

Content Highlights: Shamna Kasim faces criticism after kissing, biting reality show contestant, dhee champions