ബാലതാരങ്ങളായി വന്ന് നായികമാരായി തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന താരങ്ങളാണ് ശാലിനിയും സഹോദരി ശ്യാമിലിയും. ഇരുവരുടെയും ഏറ്റവും പുതിയ ചത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ ഒന്നിച്ച് പകർത്തിയ ചിത്രങ്ങളാണ് ശ്യാമിലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

ബാലതാരങ്ങളായാണ് ഇരുവരും സിനിമയിലെത്തുന്നത്. ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ശാലിനിയുടെ തുടക്കം. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമ്പതിലധികം ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട ശാലിനി ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി വീണ്ടുമെത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഹിറ്റ് നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ അജിത്തുമായുള്ള താരത്തിന്റെ പ്രണയവിവാഹം. പിന്നീട് സിനിമയിൽ നിന്നും വിട്ട് നിന്ന താരം പൊതുവേദിയിലും അപൂർവമായേ പ്രത്യക്ഷപ്പെടാറുള്ളൂ.

രണ്ടാം വയസിലാണ് ശ്യാമിലി അഭിനയിച്ചു തുടങ്ങുന്നത്. കന്നഡ, മലയാളം, തമിഴ് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശ്യാമിലി മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു. സിദ്ധാർത്ഥ് നായകനായ ‘ ഒയേ’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shamlee (@shamlee_official)

കുഞ്ചാക്കോ ബോബൻ നായകനായ ‘ വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന മലയാള ചിത്രത്തിലും ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു. രണ്ടാം വരവിലെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതിനെ തുടർന്ന് അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത താരം പഠന തിരക്കുകളും പെയിന്റിങ്ങ് എക്സിബിഷനുകളുമായി മുന്നോട്ട് പോവുകയായിരുന്നു

Content Highlights : Shalini and Shamili New Pictures Viral