ബോളിവുഡിലെ ചോക്ലേറ്റ് നായകനെന്ന ഇമേജാണ് ഷാഹിദ് കപൂറിന്. സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും ധാരാളം പ്രണയ ബന്ധങ്ങളുണ്ടായിരുന്നു  ഷാഹിദിനെന്നാണ് കഥ.
 
ബോളിവുഡ് നടി നേഹ ദൂപിയ അവതാരകയായെത്തുന്ന ഒരു ചാനല്‍ ഷോയില്‍ കഴിഞ്ഞ ദിവസം ഷാഹിദും ഭാര്യ മിറയും അതിഥികളായെത്തി. ഷോയ്ക്കിടയില്‍ ഷാഹിദ് തന്റെ പ്രണയബന്ധങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി.

പരിപാടിക്കിടയില്‍ ആരെങ്കിലും എപ്പോഴെങ്കിലും ഷാഹിദിനെ വഞ്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എങ്ങനെയെന്നും  നേഹ ചോദിച്ചു. എന്നാല്‍ ഈ ചോദ്യം ഒന്ന് മാറ്റി എത്ര സ്ത്രീകള്‍ ഷാഹിദിനെ വഞ്ചിച്ചിട്ടുണ്ടെന്നു ചോദിക്കാന്‍ മിറ ആവശ്യപ്പെട്ടു. ഇതിന് ഷാഹിദ് നല്‍കിയ മറുപടി ഇതായിരുന്നു.

"ഒരാളുടെ കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. മറ്റെയാളെക്കുറിച്ച് എനിക്ക് വലിയ സംശയങ്ങളുണ്ടായിരുന്നു" ഇതായിരുന്നു ഷാഹിദിന്റെ പ്രതികരണം. 

ബോളിവുഡിലെ പ്രമുഖ നടിമാരാണോ ഈ പറഞ്ഞ കാമുകിമാര്‍ എന്ന നേഹയുടെ ചോദ്യത്തിന് താനവരുടെ പേരോ മറ്റോ വെളിപ്പെടുത്തില്ലെന്നായിരുന്നു ഷാഹിദ് മറുപടി പറഞ്ഞത്.  തന്റെ സഹപ്രവര്‍ത്തകരായ രണ്ടു താരങ്ങളുമായി  തനിക്ക് പ്രണയ ബന്ധങ്ങളുണ്ടായിരുന്നെന്നും അതില്‍ വളരെ പ്രശസ്തയായ ഒരു വ്യക്തി തന്നെ ചതിച്ചെന്നും ഈ പരിപാടിയ്ക്കിടയില്‍ തന്നെ ഷാഹിദ് വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡ് താരങ്ങളായ കരീന കപൂറുമായും വിദ്യാ ബാലനുമായും ഷാഹിദിന് ഉണ്ടായിരുന്ന പ്രണയ ബന്ധം അങ്ങാടിപ്പാട്ടായിരുന്നു. എന്നാല്‍ ഈ ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് കരീന സെയ്ഫ് അലി ഖാനെയും വിദ്യ യു.ടി.വി സി.ഇ.ഓ ആയ സിദ്ധാര്‍ഥ് റോയ് കപൂറിനേയും വിവാഹം കഴിച്ചു. 

Shahid Kapor About Love Affairs Says he is sure about one girlfriend cheating him