ബോളിവുഡിലെ ഏറെ ശ്രദ്ധിക്കപ്പെട്ട അച്ഛന്‍-മകന്‍ കോംബോ ആണ് അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും തമ്മിലുള്ളത്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ അച്ഛന്‍-മകന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. ഇവര്‍ യഥാര്‍ഥത്തില്‍ അച്ഛനും മകനും ആണെന്ന് കരുതുന്ന ചിലരുമുണ്ട്. അത്തരത്തില്‍ ഒരാളെ പരിചയപ്പെടുത്തുകയാണ് ബിഗ് ബി.

കഴിഞ്ഞ ദിവസം കൊച്ചുമകള്‍ ആരാധ്യയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ നടന്ന രസകരമായ ഒരു സംഭവമാണ് ബിഗ് ബി പങ്കുവയ്ക്കുന്നത്. ഷാരൂഖിന്റെ മകന്‍ കുഞ്ഞ് അബ്രാമും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ബിഗ് തന്റെ  മുത്തച്ഛനാണെന്നാണ് കുഞ്ഞ് അബ്രാം കരുതിയിരിക്കുന്നത്. 

ഇതാണ് ഷാരൂഖിന്റെ ഇളയകുട്ടി അബ്രാം. അബ്രാം സംശയമൊന്നുമില്ലാതെ ഉറപ്പിച്ച് വിശ്വസിക്കുന്നത് ഞാന്‍ അവന്റെ അച്ഛന്റെ അച്ഛനാണെന്നാണ്. എന്തുകൊണ്ട് മുത്തശ്ശന്‍ അവനൊപ്പം താമസിക്കുന്നില്ല എന്നാണ് അബ്രാം അത്ഭുതപ്പെടുന്നത്. ' -തന്റെ കൈപിടിച്ച് കൗതുകത്തോടെ നോക്കുന്ന അബ്രാമിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ബച്ചന്‍ കുറിച്ചു. ഷാരൂഖിന്റെ ഭാര്യ ഗൗരിയും ബച്ചന്റെ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. 

abram


Content Highlights : Shah Rukh Khan’s son AbRam is convinced Amitabh Bachchan is his grandfather sharukh bachan abram