ദ ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്സിറ്റി സ്‌കോളര്‍ഷിപ്പ് മലയാളി വിദ്യാര്‍ഥിനിക്ക് ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ ഗോപിക കൊട്ടന്‍തറയില്‍ ഭാസിയ്ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ഗോപികയ്ക്ക് കിംങ് ഖാന്‍ സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചിരുന്നു. ഈ ചടങ്ങില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
സ്‌കോളര്‍ഷിപ്പിപ്പ് സമ്മാനിക്കുന്നതിന്റെ ഭാഗമായി ഷാരൂഖ് ഗോപികയെ ഗവേഷകരുടെ കോട്ട് ധരിപ്പിച്ചു. അതിനിടെ കോട്ടിനുള്ളില്‍ ഗോപികയുടെ തലമുടി കുടുങ്ങി. അതോടെ ഈ പെണ്‍കുട്ടി ആകെ പ്രശ്‌നത്തിലായി. ഇതുകണ്ട ഷാരൂഖ് വെറുതെ നിന്നില്ല. ഗോപികയുടെ മുടി ഒതുക്കി വയ്ക്കുകയും കോട്ട് ധരിക്കാന്‍ സഹായിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഷാരൂഖിന്റെ ആരാധകര്‍ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കാര്‍ഷിക മേഖലയിലെ പഠനത്തിനാണ് ഗോപികയ്ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ലാ ട്രോബ് യൂണിവേഴ്സിറ്റി 2019 മുതലാണ് അദ്ദേഹത്തിന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ ആരംഭിച്ചത്.
രാജ്യത്തെ വിവിധഭാഗങ്ങളില്‍ നിന്നായി 800 വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിച്ചിരുന്നു. ഇവരില്‍ നിന്നാണ് ഗോപികയെ അംഗീകാരം തേടിയെത്തിയത്.
വിദ്യാഭ്യാസത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഈ നേട്ടത്തില്‍ ഗോപികയെ അഭിനന്ദിക്കുന്നു. ഗോപികയുടെ അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞാന്‍ പ്രകീര്‍ത്തിക്കുന്നു. ലാ ട്രോബ് യൂണിവേഴ്സിറ്റിയില്‍ ഗവേഷണം ചെയ്യാനുള്ള മഹത്തരമായ അവസരമാണ് ഗോപികയെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് ഈ പെണ്‍കുട്ടി ഒരു മുതല്‍കൂട്ടാകട്ടെ- ഷാരൂഖ് ഖാന്‍ പറഞ്ഞു.
Video: King Khan @iamsrk during an event today #LaTrobeUniversity https://t.co/67vFg5UR0F pic.twitter.com/eDvX8oZ7o6
— ♥Russian SRK Club♥ (@SRK_RUSSIAN_FC) February 26, 2020
Content Highlights: Shah Rukh Khan helps PhD student Gopika Kottantharayil Bhasi fromThrissur as her hair are caught in a coat, Viral Video, Student from Kerala, Shah Rukh Khan La Trobe University PhD Scholarship