ല്ലാവരും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സാധാരണക്കാര്‍ മാത്രമല്ല സിനിമാ താരങ്ങളും ഒട്ടും പിന്നിലല്ല. പഴയ ഫോട്ടോകള്‍ തപ്പിയെടുത്ത് പങ്കുവെക്കുകയാണ് ഒരു പ്രധാന വിനോദം. 

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറാ അലി ഖാന്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. അനിയന്‍ ഇബ്രാഹിം അലി ഖാനുമൊത്തുള്ള ഒരു തമാശയാണ് വീഡിയോയില്‍. സഹോദരങ്ങള്‍ക്കിടയിലെ കളിചിരിക്കളെന്നാണ് പലരും കമ്മന്റ് ചെയ്യുന്നത്. 

പ്രത്യേകിച്ച് അടിക്കുറിപ്പൊന്നും സാറാ ചിത്രത്തിന് നല്‍കിയില്ല പകരം 'പറ്റുന്ന സമയത്തേക്ക് ഒരു തിരിഞ്ഞുനോട്ടം' എന്ന ചുരുക്കം വാക്കുകളില്‍ ഒതുക്കി. ഇപ്പോള്‍ എല്ലാവരും സുരക്ഷിതരായി വീട്ടിലിരിക്കൂ, വീടുകള്‍ തോറും മുട്ടാതിരിക്കുക എന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്.

2018-ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സാറാ അവസാനം ഇറങ്ങിയ ചിത്രം ഇമ്ത്യാസ് അലി സംവിധാനം ചെയ്ത 'ലൗ ആജ് കല്‍ 2' ആയിരുന്നു. അതേസമയം അനിയന്‍ ഇബ്രാഹിം തന്റെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. ഇബ്രാഹിം ശരിക്കും അച്ഛന്‍ സെയ്ഫ് അലി ഖാന്റെ തനി പകര്‍പ്പാണെന്നും വീഡിയോ കാണുമ്പോള്‍ സെയ്ഫിന്റെ പഴയകാലം ഓര്‍മിപ്പിക്കുന്നതാണ് ഇബ്രാഹിമിന്റെ രീതികളെന്നും പലരും കമന്റ് ചെയ്തു.

Content Highlights: Sara Ali Khan shares throwback fun with brother ibrahim ali khan on instagram