ജനിച്ച നാള്‍ തൊട്ട് മാധ്യമങ്ങളിലെ താരമാണ് സെയ്ഫ് അലി ഖാന്‍-കരീന ദമ്പതികളുടെ മകന്‍ തൈമൂര്‍ അലി ഖാന്‍. തൈമൂറിന്റെ ചിത്രങ്ങളും, വീഡിയോകള്‍ക്കുമെല്ലാം ഏറെ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍. അതിനിടയില്‍ തൈമൂര്‍ കേരളത്തിലും തരംഗമായി. തൈമൂറിനോട് രൂപസാദൃശ്യമുള്ള ഒരു പാവകളാണ് ഇടക്കാലത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായത്.

ഇപ്പോള്‍ തൈമൂര്‍പാവ കണ്ട് ഞെട്ടിയിരിക്കുകയാണ് സെയ്ഫിന്റെ മൂത്ത മകളും നടിയുമായ സാറ അലി ഖാന്‍. തന്റെ ആദ്യ ചിത്രമായ കേദാര്‍നാഥിന്റെ പ്രചരണത്തിനായി സീ ടിവിയിലെ സരിഗമപ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയ സാറ അലി ഖാന് ചാനല്‍ നല്‍കിയ സമ്മാനം തൈമൂര്‍ പാവ ആയിരുന്നു.

പാവക്കുട്ടിയെ കെട്ടിപ്പിടിച്ചാണ് സാറ സന്തോഷം അറിയിച്ചത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

sara

നിര്‍മ്മാതാവായ അശ്വിനി യാര്‍ദ്ദിയാണ് കേരളത്തിലെ ഒരു ടോയ് ഷോപ്പില്‍ കണ്ട തൈമൂര്‍ പാവയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. നീല കണ്ണുള്ള പട്ടൗഡി കുടുംബത്തിലെ ഇളം തലമുറക്കാരന്‍ ഒരു കുര്‍ത്തയും പൈജാമയും ധരിച്ച് മുകളില്‍ നെഹ്റു ജാക്കറ്റും ധരിച്ചു നില്‍ക്കുന്നതുപോലെയാണ് പാവയുടെ രൂപം. 

taimur

Content Highlights : Sara Ali Khan cuddles with Taimur Ali Khan doll Sara saif kareena Taimur