സഹോദരങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ബോളിവുഡ് താരം സാറ അലി ഖാൻ. ഇക്കഴിഞ്ഞ പെരുന്നാളാഘോഷത്തിനിടയിൽ നിന്നും പകർത്തിയ ചിത്രമാണ് സാറ പങ്കുവച്ചിരിക്കുന്നത്. പിതാവ് സെയ്ഫ് അലി ഖാനും സഹോദരങ്ങളായ ഇബ്രാഹം അലി ഖാൻ, തൈമൂർ, ജെ എന്നിവർക്കുമൊപ്പമായിരുന്നു സാറയുടെ ഇത്തവണത്തെ പെരുന്നാളാഘോഷം.  

കുഞ്ഞനിയൻ ജെയെ മടിയിലെടുത്തിരിക്കുകയാണ് ചിത്രത്തിൽ സാറാ അലി ഖാൻ. പതിവ് പോലെ ജെ യുടെ മുഖം മറച്ചിട്ടുണ്ട് ചിത്രത്തിൽ. 

സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. 2004ലാണ് സെയ്ഫും ആദ്യഭാര്യ അമൃത സിങ്ങും വിവാഹമോചിതരാവുന്നത്.

2012 ഒക്ടോബറിൽ ആയിരുന്നു സെയ്ഫും കരീനയും തമ്മിലുള്ള വിവാഹം. 2016 ലാണ് ഇരുവർക്കും തൈമൂർ ജനിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തൈമൂറിനു കൂട്ടായി ജെയും എത്തി. 

Content Highlights : Sara Ali Khan celebrates Eid With Father and Brothers Pictures viral