ബാലതാരമായി എത്തി പിന്നീട് നായികയായി മലയാളികളിലൂടെ മനം കവര്‍ന്ന താരമാണ് സനുഷ. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ പുതിയ ഒരു ചിത്രവും അതിന്റെ അടിക്കുറിപ്പുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
'മാട്രിമൊണിയില്‍ ഇടാന്‍ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീര്‍ത്തു! P.S ഇതൊരു തമാശ മാത്രം! ?? കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട.' എന്നാണ് അമ്മയെ ടാഗ് ചെയ്തുകൊണ്ടുളള സനുഷയുടെ പോസ്റ്റ് . എന്തായാലും രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കൊടിവീരനിലാണ് സനുഷ അവസാനമായി അഭിനയിച്ചത്. 2016ല്‍ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. കണ്ണൂര്‍ എസ്.എന്‍ കോളേജില്‍ നിന്ന് ബി.കോം പൂര്‍ത്തിയാക്കിയ സനുഷ എറണാകുളം സെയ്ന്റ്‌റ് തെരേസാസ് കോളേജില്‍ നിന്നാണ് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്
Content Highlights : sanusha actress instagram picture viral matrimonial photo sanusha malayalam actress photo