ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് അമേരിക്കയിൽ ​സർപ്രൈസ് ജന്മദിന സമ്മാനമൊരുക്കി സുഹൃത്തുക്കൾ. വിമാനത്തിന്റെ സഹായത്താൽ ആകാശത്ത് വച്ചാണ് താരത്തിന്റെ അടുത്ത സുഹൃത്ത് പരേഷ് ഗെലാനി കൂട്ടുകാരന് പിറന്നാൾ ആശംസകൾ നേർന്നത്. ഇതിന്റെ വീഡിയോ പരേഷ് സമൂ​ഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.  വീട്ടിലിരുന്ന് ഈ ദൃശ്യം ആസ്വദിക്കുന്ന സഞ്ജയ് ദത്തിനേയും വീഡിയോയിൽ കാണാം.

ഇക്കഴിഞ്ഞ ദിവസമാണ് സഞ്ജയ് ദത്ത് തന്റെ 62-ാം ജന്മദിനം ആഘോഷിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേർ താരത്തിന് ജന്മദിനാശംസകൾ നേർന്നിരുന്നു. 

മോഹൻലാലും സഞ്ജയ് ദത്തിന് ആശംസകൾ നേർന്നിരുന്നു. കഴിഞ്ഞ ദീപാവലിക്ക് ദുബായിയിലെ സഞ്ജയ്‌ ദത്തിന്റെ വീട്ടിൽ ഇരുവരും ഒത്തുകൂടി സമയത്ത് പകർത്തിയ ചിത്രം പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ ആശംസ.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

കെജിഎഫ് 2 ആണ്  സഞ്ജയ് ദത്തിന്റെ ആരാധകർ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. കെജിഎഫ് 2ലെ വില്ലൻ കഥാപാത്രം അധീരയായാണ് സഞ്ജയ് എത്തുന്നത്.. പിറന്നാൾ ദിനം അധീരയുടെ പ്രത്യേക പോസ്റ്റർ കെജിഎഫ് ടീം പുറത്തിറക്കിയിരുന്നു.

content highlights : sanjay dutt birthday celebration in USA