ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ വേരുകളുറപ്പിച്ച നടിയാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ സാനിയ ഫിറ്റ്നസ് ഫ്രീക്ക് കൂടിയാണ്. താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച ഫിറ്റ്നസ് വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. 

ലോക്ഡൗൺ ആയതിനാൽ ജിമ്മിൽ പോയി വർക്ഔട്ട് ചെയ്യാൻ സാധിക്കാത്ത അവസ്ഥയിൽ പേഴ്സണൽ ട്രെയിനറായ കിരണിനെ വിളിച്ച് വീട്ടിൽ ചെയ്യാവുന്ന വർക്ഔട്ടുകൾ ചോദിച്ചറിഞ്ഞു വീട്ടിൽ പരിശീലനം ചെയ്യുകയായിരുന്നു. 57 കിലോയിൽ നിന്ന് 50 കിലോയിലേക്കെത്തിച്ച രഹസ്യവും താരം പങ്കുവയ്ക്കുന്നു.

ബാല്യകാലസഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ സാനിയ നായികയാവുന്നത് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീനിലാണ്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പ്രേതം 2 വിലും ശ്രദ്ധേയമായ വേഷം ചെയ്ത സാനിയ ലൂസിഫറിൽ  മഞ്ജു വാര്യരുടെ മകളായെത്തിയും കൈയടി നേടിയിരുന്നു.

Content Highlights : Saniya Iyyappan Workout Videos Viral Youtube video