മാലദ്വീപിൽ പത്തൊമ്പതാം ജന്മദിനം ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ. അവധിയാഘോഷിക്കാനായാണ് താരം മാലദ്വീപിൽ എത്തിയത്. ഇവിടെ നിന്നും പകർത്തിയ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.

റിയാലിറ്റി ഷോ വഴിയാണ് സാനിയ സിനിമയിലെത്തുന്നത്. ക്വീൻ എന്ന ചിത്രത്തിലെെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി. പിന്നീട് പ്രേതം 2, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിൽ നല്ല വേഷങ്ങൾ കൈകാര്യം ചെയ്തു.

അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിലും സാനിയ വേഷമിട്ടിരുന്നു. ടെലിവിഷൻ പ്രീമിയറായി പ്രദർശനത്തിനെത്തിയ കൃഷ്ണൻകുട്ടി പണി തുടങ്ങിയാണ് നായികയായി അവസാനം പുറത്തിറങ്ങിയ ചിത്രം. ദുൽഖർ സൽമാൻ നായകനായെത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

content highlights : saniya iyyappan vacation pictures birthday celebration maldives