ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ വേരുകളുറപ്പിച്ച നടിയാണ് സാനിയ ഇയ്യപ്പന്‍. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ 

ഇരു കൈകളും ഒരു കാലും തറയില്‍ കുത്തി, മറ്റേ കാല്‍ ആകാശത്തേക്കുയര്‍ത്തി, അനായാസം നില്‍ക്കുന്ന സാനിയയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇതിൽ കയ്യേതാ കാലേതാ തലയേതാ താനേതാ എന്നാണ്  നടനും അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യ കമന്റ് ചെയ്തിരിക്കുന്നത്.

ചായയിൽ റബ്ബർ പാലൊഴിച്ചാണോ കുടിച്ചതെന്നും   ഇതെന്താ  ഈഫല്‍ ടവർ ആണോയെന്നും  രസകരങ്ങളായ കമന്റുകളുമുണ്ട്. സാനിയയോട് യോ​ഗ വ്ലോ​ഗ് തുടങ്ങാനും ഇവർ ആവശ്യപ്പെടുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

💫🌟

A post shared by SANIYA IYAPPAN (@_saniya_iyappan_) on

ബാല്യകാലസഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ സാനിയ നായികയാവുന്നത് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീനിലാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതം 2 വിലും ശ്രദ്ധേയമായ വേഷം ചെയ്ത സാനിയ ലൂസിഫറിൽ  മഞ്ജു വാര്യരുടെ മകളായെത്തിയും കൈയടി നേടിയിരുന്നു.

Content Highlights : Saniya Iyyappan fitness Photo Viral Yoga Pose