ക്വീന്‍ എന്ന ആദ്യ ചിത്രത്തിലൂടെ യുവാക്കള്‍ക്കിടയില്‍ വലിയൊരു തരംഗം സൃഷ്ടിച്ച നടിയാണ് സാനിയ ഇയ്യപ്പന്‍. ക്വീനിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ലൂസിഫറിലും അഭിനയിച്ചു. അഭിനയജീവിതം ആരംഭിച്ചിട്ടേയുള്ളൂവെങ്കിലും പ്രേക്ഷകര്‍ക്ക് എന്നും കാണുന്ന മുഖമാണ് ഇപ്പോള്‍ സാനിയ.

ആരാധകരില്‍ പോലും അസൂയ ജനിപ്പിക്കുന്ന മെയ്‌വഴക്കത്തോടെയുള്ള വര്‍ക്ക് ഔട്ട് വീഡിയോകളും നൃത്തച്ചുവടുകളും പങ്കുവച്ച് സാനിയ സോഷ്യല്‍ മീഡിയയിലും താരമാണ്. ഒരു പഞ്ചാബി പാട്ടിന് നൃത്തം ചവിട്ടുന്ന സാനിയയുടെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച ലംബോര്‍ഗിനി എന്ന പഞ്ചാബി പാട്ടിനാണ് സാനിയ ചുവടുവയ്ക്കുന്നത്. നീല ജീന്‍സ് ഷര്‍ട്ടും ഷോട്‌സുമണിഞ്ഞ് സ്‌റ്റൈലിഷായി, കൂളായി നൃത്തം ചെയ്യുന്ന സാനിയയ്ക്ക് അഭിനന്ദനങ്ങള്‍ക്കൊപ്പം രസികന്‍ ട്രോളുകളുമുണ്ട്. എങ്കിലും സാനിയയുടെ ഡാന്‍സ് വീഡിയോകള്‍ വൈറലാക്കുന്ന ആരാധകരേറെയാണ്.

Content Highlights : Saniya Iyyappan dancing video, Queen film, Lamberghini Punjabi song