സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് സാമുവല്‍ റോബിന്‍സണ്‍. ചിത്രം പുറത്തിറങ്ങിയതോടെ സാമുവലിനെ എല്ലാവരും സ്‌നേഹത്തോടെ സുഡുമോന്‍ എന്ന് വിളിച്ചു. കേരളത്തില്‍ നിന്ന് സാമുവല്‍ പോയിട്ട് കാലം കുറച്ചായെങ്കിലും ആരും അദ്ദേഹത്തെ മറന്നിട്ടില്ല. മലയാളികളോട് തന്റെ വിശേഷങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങിലൂടെ പങ്കുവയ്ക്കാനും സാമുവല്‍ ശ്രദ്ധിക്കാറുണ്ട്.
സാമുവല്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ്. തനിക്ക് ഒരു കാമുകിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാമുവല്‍. അയാം നോട്ട് സിംഗിള്‍ എന്ന കുറിപ്പോടെ കൂട്ടുകാരിയുടെ ചിത്രം ആരാധകര്‍ക്കായി പങ്കുവയ്ച്ചു. കേരളത്തിലുള്ള ആരാധികമാരില്‍ ചിലര്‍ തങ്ങള്‍ക്ക് നിരാശയുണ്ടെന്ന് ചിത്രത്തിന് താഴേ കമന്റ് ചെയ്തിരിക്കുകയാണ്. കാമുകിയുണ്ടെങ്കിലും ഞങ്ങള്‍ക്ക് പ്രണയമാണെന്ന് മറുപടി നല്‍കിയിരിക്കുകയാണ് മറ്റു ചിലര്‍.
പത്തൊന്‍പത്കാരനായ സാമുവല്‍ ഒരു ഫുട്‌ബോള്‍ താരത്തിന്റെ വേഷത്തിലാണ് സുഡാനി ഫ്രം നൈജീരിയയില്‍ എത്തിയത്. സൗബിന്‍ ഷാഹിറായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്തത്. മികച്ച വിജയമാണ് ചിത്രം നേടിയത്.
Content Highlights: samuel aibola robinson sudani from nigeria movie introduces girl friend soubin shahir