നടി പൂജ ഹെ​ഗ്ഡെയുടെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ വന്ന ഒരു പോസ്റ്റാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ​ഗോസിപ് കോളങ്ങളിൽ ചർച്ചയാകുന്നത്.

നടി സാമന്തയുടെ ചിത്രത്തിൽ നിന്നുള്ള സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് എനിക്കത്ര ഭം​ഗിയായി തോന്നുന്നില്ലെന്നായിരുന്നു പൂജ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ഇട്ടത്. 

ഇത് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയതും, സ്റ്റോറി ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്ന് കാണാതായതും. 

Pooja

അതോടെ സാമന്തയുടെ ആരാധകർ പൂജയ്ക്ക് എതിരേ രം​ഗത്ത് വന്നിരിക്കുകയാണ്. പൂജ സാമന്തയോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹാഷ്ടാ​ഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങ് ആവുകയാണ്. 

 

ഇതിന് പിന്നാലെ തൻ‍റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് വ്യക്തമാക്കി പൂജയും ​രം​ഗത്തെത്തി. എന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.

"എന്റെ ഡിജിറ്റൽ ടീം അം​ഗങ്ങൾ അത് തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നുണ്ട്. ആ അക്കൗണ്ടിൽ നിന്ന് വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ട് സന്ദേശം വന്നാൽ സ്വീകരിക്കരുത്". പൂജ പോസ്റ്റ് ചെയ്തു. തൊട്ട് പിന്നാലെ പ്രശ്നം പരിഹരിച്ചെന്ന് വ്യക്തമാക്കി മറ്റൊരു കുറിപ്പ് കൂടി താരം പങ്കുവച്ചു.

pooja

pooja

എന്നാൽ ഇതുകൊണ്ടും സാമന്തയുടെ ആരാധകരുടെ രോഷം അടങ്ങിയിട്ടില്ല. തങ്ങളുടെ പ്രിയ താരത്തെ  അപമാനിച്ചതിന് മാപ്പു പറയാതെ പറ്റില്ലെന്ന നിലപാടിലാണ് ഇവർ. പൂജയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെല്ലാം ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള സാമന്ത ആരാധകരുടെ കമന്റുകളാണ്. 

 

Content Highlights : Samantha Akkineni fans demand Pooja Hegde to apologise to her pooja Instagram account hacked