മുംബൈ പൻവേലിലുള്ള ഫാം ഹൗസിൽ അടുത്ത സുഹൃത്തുക്കൾക്കും കുടുംബാം​ഗങ്ങൾക്കുമൊപ്പം ലോക്ക്ഡൗൺ ആസ്വദിക്കുകയാണ് സൽമാൻ. സൽമാന്റെ കാമുകിയെന്ന് ​ഗോസിപ്പുകൾ പ്രചരിപ്പിക്കുന്ന റുമേനിയന്‍ ടെലിവിഷന്‍ അവതാരകയുമായ ലൂലിയ വന്റൂരും, ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസും, വലൂഷ ഡിസൂസയും ഇക്കൂട്ടത്തിലുണ്ട്. 

ഈയടുത്ത് യൂട്യൂബിൽ സ്വന്തം ചാനൽ തുടങ്ങിയ താരം താൻ തന്നെ പാടി അഭിനയിച്ച രണ്ട് ​ഗാനങ്ങൾ പുറത്ത് വിട്ടിരുന്നു. 

തേരേ ബിനാ എന്ന ​ഗാനരം​ഗത്തിൽ സൽമാനും ജാക്വിലിൻ ഫെർണാണ്ടസുമാണ് അഭിനയിച്ചിരിക്കുന്നത്. ഭാര്യ ഭർത്താക്കന്മാരായി ഇരുവരും അഭിനയിക്കുന്ന ആൽബത്തിൽ ഇവരുടെ മകളായി അഭിനയിച്ച കുട്ടിയാരെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. 

നടി വാലുച്ച ഡിസൂസയുടെ ഇളയ മകളായ സിയന്നയാണ് ഈ കുട്ടിത്താരം. മലയാളികൾക്കും സുപരിചിതയാണ് വാലുച്ച . സൂപ്പർ ഡ്യൂപ്പർ മെ​ഗാഹിറ്റ് ചിത്രം ലൂസിഫറിലെ ഐറ്റം നമ്പർ റഫ്ത്താരയ്ക്ക് ചുവട് വച്ചത് വാലുച്ചയാണ്.

പത്തൊന്‍പതാമത്തെ വയസ്സില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന മാര്‍ക്ക് റോബിന്‍സണിനെയാണ് വാലുച്ച വിവാഹം ചെയ്തത്. തന്റെ മുപ്പതാമത്തെ വയസ്സില്‍ വാലുച്ച റോബിന്‍സണുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചു. ചാനല്‍ റോബിന്‍സണ്‍, ബ്രൂക്കിലിന്‍ റോബിന്‍സണ്‍, സിയന്ന റോബിന്‍സണ്‍ എന്നിവരാണ് വാലുച്ചയുടെ മക്കള്‍. 

ഗാനം മുഴുവനായും ഫാംഹൗസിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പാടിയിരിക്കുന്നതും സംവിധാനവുമെല്ലാം സല്‍മാന്‍ തന്നെയാണ്. ഷാബിര്‍ അഹമ്മദിന്റെ പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. ഈണം നല്‍കിയിരിക്കുന്നത് സല്‍മാന്റെ സുഹൃത്തായ അജയ് ഭാട്ടിയയാണ്. പാട്ട് മേയ് 12-ന് റീലിസ് ചെയ്യുമെന്നാണ് സല്‍മാന്‍ അറിയിച്ചിരിക്കുന്നത്.

Content Highlights : Salman Khan’s daughter in Tere Bina is played by Waluscha De Sousa’s youngest daughter Sienna