ഇന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സല്‍മാന്‍ ഖാന്‍. നടനെ പൊതുവിടങ്ങളില്‍ കണ്ടാല്‍ ചിത്രമെടുക്കാന്‍ ആരാധകര്‍ തമ്മില്‍ മത്സരമാണ്. പലപ്പോഴും ഇത് താരത്തെ വല്ലാതെ അസ്വസ്ഥനാക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ വൈകാരികമായി പ്രതികരിക്കാറുണ്ട്. അതിന് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.

ഒരു സിനിമയുടെ പ്രിവ്യൂ കാണാന്‍ തിയേറ്ററില്‍ എത്തിയതായിരുന്നു സല്‍മാന്‍ ഖാന്‍. താരത്തെ കണ്ടതോടെ ആരാധകര്‍ ചിത്രമെടുക്കാന്‍ ചുറ്റും കൂടി. പലരും സെല്‍ഫിയെടുത്ത് പിരിഞ്ഞു പോയി. എന്നാല്‍ കൂട്ടത്തിലൊരാള്‍ ഒന്നിന് പിറകെ ഒന്നായി ചിത്രമെടുക്കുന്നത് കാണാം. 

ആരാധകന്റെ ശല്യം പരിധി കടന്നപ്പോള്‍ സല്‍മാന്‍ ഇത്തവണ സ്വയം തള്ളി മാറ്റാന്‍ മുതിര്‍ന്നില്ല. എന്നാല്‍ അസ്വസ്ഥനായ സല്‍മാന്‍ ഇയാളെ പിടിച്ചു മാറ്റാന്‍ ബോഡി ഗാര്‍ഡിനോട് ആവശ്യപ്പെട്ടു. താരത്തിന്റെ പ്രതികരണം കണ്ട് ഭയന്നത് കൊണ്ടായിരിക്കണം ചിത്രമെടുക്കല്‍ അവസാനിപ്പിച്ച് ആരാധകന്‍ തടിതപ്പി. 

Content Highlights: Salman Khan gets annoyed as fan repeatedly tries to click selfie Video