ഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഒടിടി റിലീസായെത്തിയ ചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മെയ്ക്കിങ്ങ് കൊണ്ടും പ്രേക്ഷക പ്രീതി നേടുമ്പോൾ ചിത്രത്തിലെ കാസ്റ്റിങ്ങിനും കയ്യടി നൽകുകയാണ് ആരാധകർ. 

കഥാപാത്രങ്ങളുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെ കഥ പറഞ്ഞ് പോകുന്ന ചിത്രത്തിലെ കാസ്റ്റിങ്ങിന്റെ കൗതുകകരമായ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. അച്ഛന്റെ ചെറുപ്പക്കാലം മകനും അമ്മയുടെ ചെറുപ്പകാലം മകളും അവതരിപ്പിച്ചുവെന്നതാണ് കൗതുകകരമായ കാര്യം. 

Read More: അമ്മയുടെ മടങ്ങിവരവും മകളുടെ അരങ്ങേറ്റവും; 'മാലിക്കി'ലെ ജമീലയുടെ രണ്ടു മുഖങ്ങള്‍......

ചിത്രത്തിൽ സലിം കുമാർ അവതരിപ്പിച്ച മൂസാക്ക എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് അദ്ദേഹ​ത്തിന്റെ മകൻ ചന്തുവാണ്.

അതുപോലെ  തന്നെ നടി ജലജ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പകാലം ചെയ്തത് മകൾ ദേവിയും.

ഇരുപത്തിയൊൻപത് വർഷങ്ങൾക്കിപ്പുറമാണ് ജലജ വീണ്ടും അഭിനയരം​ഗത്തേക്ക് എത്തുന്നത്

Content Highlights : Salim Kumar Son Chandhu In Malik Movie By Mahesh narayanan Starring Fahadh Faasil