ങ്കര്‍ സംവിധാനം ചെയ്ത് രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡചിത്രം 2.0 ചിത്രം ചെന്നൈയിലെ സാലിഗ്രാമ നിവാസികളെ ഭയത്തിലാഴ്ത്തുന്നു. ചിത്രത്തിലെ സ്ഥോടന രംഗങ്ങള്‍ തെരുവില്‍ വച്ച് ചിത്രീകരിക്കുന്നതാണ് സമീപവാസികളെ ഭീതിയിലാഴ്ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തിന്റെ ഉഗ്രശബ്ദം കാരണം നാട്ടുകാര്‍ അസ്വസ്ഥരാണ്. 

ചിത്രത്തിലെ ചില സംഘട്ടന രംഗങ്ങളും സ്ഫോടകവസ്തുക്കള്‍ കണ്ടെയ്നര്‍ ടാങ്കില്‍ നിറച്ച് ഒരു ആഡംബര കാര്‍ അതില്‍ ഇടിപ്പിക്കുന്നതുമായ രംഗങ്ങളും  സാലിഗ്രാമത്തിലെ റോഡുകളിലാണ് ചിത്രീകരിച്ചത്. സ്‌ഫോടനം കാരണം സമീപപ്രദേശങ്ങളിലെ വീടുകള്‍ കുലുങ്ങിയതായും വാര്‍ത്തകളുണ്ട്. എന്നാല്‍ അക്ഷയ് കുമാറും രജനികാന്തും ഉള്‍പ്പെട്ട രംഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടില്ല.
 
2010 ല്‍ പുറത്തിറങ്ങിയ സുപ്പര്‍ ഹിറ്റ് ചിത്രം എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. വില്ലനായാണ് അക്ഷയ് ചിത്രത്തിലെത്തുന്നത്. നായികയായെത്തുന്നത് ആമി ജാക്‌സനാണ്.