ലോക് ഡൗണില്‍ വീട്ടില്‍ കഴിയുന്ന സിനിമാതാരങ്ങള്‍ ബോറടി മാറ്റാന്‍ പല വിദ്യകളുമായി സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നടന്‍ സൈജു കുറിപ്പ് പുതിയൊരു പരീക്ഷണവുമായാണ് ആരാധകര്‍ക്കു മുന്നിലെത്തുന്നത്. ഒരു ഹിന്ദി ഗാനമാലപിക്കുന്ന വീഡിയോയാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.

ബിപാഷ ബസുവും ദിനോ മോറിയയും അഭിനയിച്ച രാസ് എന്ന ചിത്രത്തിലെ ജോ ഭീ കസമേം എന്ന പാട്ടാണ് സൈജു ആലപിക്കുന്നത്. 'പാട്ട് കേട്ട വൈഫ് : ഇനി എന്നാ സൈജു ഷൂട്ട് തുടങ്ങുന്നേ?
ഇവന്‍ സംഗീത മേഖലയ്ക്കും ഒരു ഭീഷണി ആണ് എന്ന കമന്റ് നിരോധിച്ചിരിക്കുന്നു.' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് സൈജു പാട്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ചിരി പടര്‍ത്തുന്ന കമന്റുകള്‍ക്ക് സൈജു മറുപടിയും നല്‍കുന്നുണ്ട്. നടന്‍മാരായ ജോജു ജോര്‍ജ്, ഉണ്ണി മുകുന്ദന്‍, ഷെബിന്‍ ബെന്‍സണ്‍, നടി ഗൗതമി നായര്‍, സംവിധായകന്‍ ജിസ്‌ജോയ് തുടങ്ങിയവര്‍ നടന് പ്രശംസകളുമായി രംഗത്തു വന്നിട്ടുണ്ട്. ഉദിത് നാരായണന്റെ ശബ്ദമാണെന്നും ചിലര്‍ പ്രശംസിക്കുന്നു.

Content Highlights : saiju kurup singing video instagram post corona virus breakdown