സിനിമാതാരങ്ങളെ പൊതുസ്ഥലത്ത് വെച്ച് കണ്ടാല്‍ ആരാധകര്‍ അവരെ വെറുതെ വിടാറില്ല. പിടിച്ചുനിര്‍ത്തി ഒരു സെല്‍ഫിയെങ്കിലും അവര്‍ക്കൊപ്പം എടുക്കുക എന്നത് ഇപ്പോള്‍ ഫാഷനാണ്. ആരാധകരെ മുഷിപ്പിക്കേണ്ടെന്നു കരുതി താരങ്ങള്‍ കുറെയൊക്കെ സെല്‍ഫികള്‍ക്കു നിന്നുകൊടുക്കാറുണ്ട്. അതിരുവിട്ടാല്‍ അവര്‍ക്കും ക്ഷമ കെടും. അത്തരം നിരവധി സന്ദര്‍ഭങ്ങള്‍ ഇന്ത്യയിലും വിദേശത്തുമൊക്കെ ഉണ്ടാകാറുണ്ട്.

സെയ്ഫ് അലിഖാനും കരീന കപൂറിനും മകന്‍ തൈമൂറിനും ഈ അനുഭവം പതിവാണ്. ഈയിടെ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വന്ന മൂവരെയും വിടാതെ പിന്‍തുടര്‍ന്ന്, അവരോട് അനുവാദം പോലും ചോദിക്കാതെ കൂടെ നടന്ന് സ്വന്തം ഫോണില്‍ സെല്‍ഫിയെടുക്കുന്ന ആരാധകരുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. തൈമൂറിനെയും കൈയിലേന്തി സെയ്ഫ് മുമ്പില്‍ നടന്നുനീങ്ങുകയാണ്. കരീന പുറകിലും. ആരാധകര്‍ പരിധി വിടുന്നതുകണ്ട് അസ്വസ്ഥനായ സെയ്ഫ് അവരുടെ കൈ പിടിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം. സംഘം ചേര്‍ന്ന് ആളുകള്‍ മൊബൈല്‍ ഫോണുകളുമായി വരുന്നതു കണ്ട് തൈമൂറും പേടിക്കുന്നുണ്ട്. ആരാധകരുടെ പ്രവൃത്തിയില്‍ അസ്വസ്ഥയായി കരീനയും ദേഷ്യപ്പെടുന്നുണ്ട്.

സെലിബ്രിറ്റി ജീവിതത്തിനിടയിലും അല്പം സ്വകാര്യതയെങ്കിലും തങ്ങളാഗ്രഹിക്കുന്നു എന്ന് വികാരം സെയ്ഫിന്റെ മുഖത്ത് പ്രകടമാണ്.

Content Highlights : saif ali khan video reacting to fans taking selfie with him, kareena and thaimur