ജനിച്ച അന്ന് മുതല്‍ താരമാണ്  സെയ്ഫ്  അലി ഖാന്‍-കരീന ദമ്പതിമാരുടെ കുഞ്ഞ് രാജകുമാരന്‍ തൈമൂര്‍ അലി ഖാന്‍ പട്ടൗഡി. എവിടെപ്പോയാലും തൈമൂറിനെ പാപ്പരാസികളുടെ ക്യാമറ കണ്ണുകള്‍ വിടാതെ പിന്തുടര്‍ന്നിരുന്നു. സെയ്ഫിന്റെ സഹോദരി സോഹ അലിഖാന്റെ മകള്‍ ഇനായ നൗമി കെമ്മുവും  തൈമൂറിനൊപ്പം തന്നെ ആരാധകരുടെ ലാളന ഏറ്റുവാങ്ങിയ കുട്ടി താരമായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. 

എന്നാല്‍ ഇരുവരുമൊന്നിച്ചുള്ള സമയത്തെ ഒരല്‍പം പേടിയോടെയാണ് സെയ്ഫ് അലി ഖാന്‍ കാണുന്നത്. അതിന് കാരണമായി പറയുന്നത് തൈമൂര്‍ ഒരു ഗുണ്ടയാണെന്നാണ്. തൈമൂറിനെയും ഇനായയെയും കുറിച്ച് സെയ്ഫ് പറയുന്നതിങ്ങനെ .

'വീട്ടില്‍ അവര്‍ ഒന്നിച്ചാണ് കളിക്കുന്നത്. അവള്‍ വളരെ ചെറുതും പാവവുമാണ്. എന്നാല്‍ തൈമൂര്‍ അല്‍പം ചട്ടമ്പിയാണ്. ചുറ്റും ധാരാളം ആളുകള്‍ ഉള്ളതിനാല്‍ ഞങ്ങള്‍ക്ക് പേടിക്കേണ്ട കാര്യമില്ല. പക്ഷെ അവനൊരു ഗുണ്ടയാണ്. ഇനായയുടെ മുടിയില്‍ അവന്‍ പിടിച്ചു വലിക്കരുതേ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്'. സെയ്ഫ് പറയുന്നു.

തൈമൂര്‍ ഇനായയുടെ അടുത്ത് പോകുമ്പോള്‍ തങ്ങള്‍ ശ്രദ്ധ ചെലുത്താറുണ്ടെന്ന് സോഹ അലി ഖാനും മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. എന്തിനേയും കണ്ടും  അറിഞ്ഞും വളരാനുള്ള ആകാംഷ കൂടുന്ന പ്രായമാണ് ഇപ്പോള്‍ തൈമൂറിന്റെതെന്നും കൈയില്‍ കിട്ടിയതെല്ലാം വലിച്ചെറിയുന്നതിലാണ് തൈമൂറിന് താല്‍പര്യമെന്നും ഇനായ കുഞ്ഞായത് കൊണ്ട് തൈമൂര്‍ അടുത്തേക്ക് ചെല്ലുമ്പോള്‍ തങ്ങള്‍ ശ്രദ്ധ ചെലുത്താറുണ്ടെന്നും സോഹ പറഞ്ഞിരുന്നു. അത് പോലെ തന്നെ തൈമൂറും ഇനായയും തമ്മില്‍ നല്ല സുഹൃത്തുക്കളായി വളരയട്ടെയെന്നാണ് തന്റെ ആഗ്രഹമെന്നും സോഹ അലി ഖാന്‍ അബ്ദമുഖങ്ങളില്‍ പറഞ്ഞിരുന്നു.

' ഞാനും ഭായിയും (സെയ്ഫ് അലി ഖാന്‍) തമ്മില്‍ എട്ടു വയസ്സിന്റെ വ്യത്യാസമുണ്ട്. എന്നാല്‍ തൈമൂറും ഇനായയും തമ്മില്‍ ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. ഉറ്റ സുഹൃത്തുക്കളായി സ്‌നേഹത്തോടെ അവര്‍ വളരട്ടെ എന്നാണ് എന്റെ ആഗ്രഹം. തൈമൂര്‍ ആണ് മൂത്തത്. അതുകൊണ്ട് തന്നെ ഇനായയെ സംരക്ഷിച്ച് ഒരു ചേട്ടനായി അവന്‍ കൂടെ ഉണ്ടാകും'.സോഹ പറഞ്ഞു. അച്ഛനമ്മമാരുടെ കൂടെ ലണ്ടനില്‍ അവധിയാഘോഷത്തിലാണ് തൈമൂര്‍ ഇപ്പോള്‍. 

 

Content Highlights : saif ali khan says taimur is a gunda saif kareena taimur inaaya kemmu soha ali khan