ടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിനെ പിടിച്ചു കുലുക്കികൊണ്ടാണ് പ്രമുഖ താരങ്ങളുൾപ്പടെ പലരും കണ്ണികളായ ലഹരി മരുന്ന് കേസ് പുറത്ത് വരുന്നത്. കേസിൽ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി അറസ്റ്റിലായതാണ് ആദ്യം വാർത്തയായത്. എന്നാൽ അതിന് പിന്നാലെ ബോളിവുഡിലെ പല യുവനടിമാരുടെയും പേരുകൾ റിയ പുറത്ത് വിട്ടു.  ദീപിക പദുക്കോൺ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ്ങ് എന്നിവരുടെ പേരുകൾ പുറത്താവുകയും ഇവരുടെ വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ചതിന് പിന്നാലെ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും എൻസിബി വിളിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിൽ സാറ അലി ഖാനെ കേസിൽ സഹായിക്കില്ലെന്ന നിലപാടിലാണ് അച്ഛനും നടനുമായ സെയ്ഫ് അലി ഖാൻ എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സെയ്ഫിന്റെ മുൻഭാര്യയും സാറയുടെ അമ്മയും നടിയുമായ അമൃത സിങ്ങ് ഇക്കാര്യത്തിൽ സഹായം തേടി സെയ്ഫിനെ സമീപിച്ചുവെന്നും ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

ഭാര്യ കരീനയ്ക്കും മകൻ തൈമൂറിനുമൊപ്പം മുംബൈ വിട്ട് ഡൽഹിയിലേക്ക് പറന്നിരിക്കുകയാണ് സെയ്ഫ്. ലാൽ സിങ്ങ് ചദ്ദ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായാണ് കരീനയുടെ ഡൽഹി യാത്ര. സാറയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് വിട്ട് നിൽക്കാനാണ് സെയ്ഫും മുംബൈ വിട്ടതെന്നാണ് റിപ്പോർ‌ട്ടുകൾ പറയുന്നത്.

കേദാർനാഥ് എന്ന തന്റെ ആ​ദ്യ ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് സുശാന്തുമായി പ്രണയത്തിലായിരുന്നു താനെന്നും സുശാന്തിനൊപ്പം തായ്ലൻഡിൽ പോയിരുന്നുവെന്നും സാറ എൻസിബിയുടെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അതുപോലെ വല്ലപ്പോഴും സുശാന്ത് കഞ്ചാവ് പുകച്ചിരുന്നതായും സാറ വ്യക്തമാക്കി,. എന്നാൽ താൻ ഇതേവരെ ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്ന നിലപാടിലാണ് സാറ.  

Content Highlights : Saif Ali Khan refuses to help Sara Ali Khan on drug case flies to Delhi with Kareena And Taimur