പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നായികയാണ് സായ് പല്ലവി. തുടക്കം മലയാളത്തിലായിരുന്നുവെങ്കിലും തമിഴിലെയും തെലുങ്കിലെയും മിന്നും താരമാണിന്ന് സായ്. തെന്നിന്ത്യയൊട്ടാകെ ഒട്ടേറെ ആരാധകരും താരത്തിനുണ്ട്. സായിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ട്രിച്ചി യിലെ ഒരു കോളേജിൽ പരീക്ഷ എഴുതാൻ എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളാണിതെന്ന പേരിലാണ് ഇവ പ്രചരിക്കുന്നത്.

മാസ്ക് അണിഞ്ഞാണ് താരം പരീക്ഷയ്ക്കെത്തിയിരിക്കുന്നത്. താരത്തെ നേരിട്ട കണ്ടതോടെ സെൽഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും മറ്റുമായി കോളജിലെ സ്റ്റാഫുകളും കുട്ടികളും സായിയെ പൊതിഞ്ഞു. ആരാധകർക്കൊപ്പം ചിത്രങ്ങൾ പകർത്തുന്ന താരത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് വൈറലാവുന്നത്. അതേ സമയം മാസ്ക് ധരിച്ചിരുന്നുവെങ്കിലും ശാരീരിക അകലം പാലിക്കാതെ ആരാധകർക്കൊപ്പം നിന്നതിന് സായ് പല്ലവിയ്ക്ക് നേരേ വിമർശനവും ഉയരുന്നുണ്ട്. ഒരു ​​ഡോക്ടർ കൂടിയായ താരം അതെല്ലാം ശ്രദ്ധിക്കണ്ടേയെന്നും ചോദ്യങ്ങൾ ഉയരുന്നു.

പ്രേമത്തിന് പുറമേ കലി, അതിരൻ എന്നീ മലയാള സിനിമകളിലും സായി നായികയായിട്ടുണ്ട്. ലവ് സ്റ്റോറി, വിരാടപർവ്വം എന്നീ തെലുങ്ക് ചിത്രങ്ങളാണ് സായിയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.

Content Highlights :Sai Pallavi With Fans Pictures goes viral