അജ്ഞാതനായ ആരാധകൻ തനിക്കയച്ച പ്രണയലേഖനം പങ്കുവച്ച് നടി സാധിക വേണുഗോപാൽ. ഒരുപാട് ആളുകൾക്ക് ഉള്ളതുപോലെ തന്റെ ചിത്രങ്ങളോടോ ശരീരത്തോടൊ ജോലിയോടോ ഉള്ള വെറുമൊരു ആരാധന അല്ല മറിച്ചു തന്നെ താൻ ആയി അറിഞ്ഞു മനസിലാക്കിയുള്ള സ്നേഹം ആണെന്നറിയുമ്പോൾ ഒരുപാട് സന്തോഷം ഉണ്ടെന്ന് കത്തിന് മറുപടിയായി സാധിക കുറിക്കുന്നു. തന്നെ ഒരുഭാഗത്തോട്ടു മാറ്റി വച്ചു നല്ലൊരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം ചെയ്ത് അവൾക്കായി ഹൃദയം നൽകണമെന്നും താരം മറുപടിയിൽ പറയുന്നു.
സാധിക പങ്കുവച്ച കുറിപ്പ്
ഇന്ന് രാവിലെ എനിക്ക് കിട്ടിയ ഒരു ലെറ്റർ.... ആരാണ് എഴുതിയതെന്നു എനിക്കറിയില്ല പക്ഷെ എനിക്കാണെന്നു മനസിലായി... അനുവാദം ചോദിക്കാതെയുള്ള അകന്നിരുന്നുള്ള ഉപദ്രവമില്ലാത്ത ഈ പ്രണയം എനികിഷ്ട്ടപെട്ടു കേട്ടോ... എന്നെ ഒരുപാട് കാലമായി ഞാൻ പോലും അറിയാതെ പിന്തുടരുന്നു എന്നറിയുമ്പോൾ ഒരു സുഖം ഒക്കെ ഉണ്ട്... ആളാരെന്നു അറിയാൻ ഒരു കൗതുകം ഒക്കെ ഉണ്ട് എന്നാലും വേണ്ട ഇതിങ്ങനെ പൊക്കോട്ടെ കാരണം ഇതിന്റെ സുഖം ഒന്ന് വേറെ ആണ് . എന്നെ വിളിച്ചു സംസാരിച്ചിരുന്നു എന്ന് പറഞ്ഞു ഒപ്പം യാത്ര ചെയ്തു എന്നും പറഞ്ഞു എന്നിട്ടുപോലും എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല എന്നത് അത്ര മനോഹരമായി ആ പ്രണയം ഉള്ളിൽ ഒതുക്കിയിരുന്നു എന്നത് കൊണ്ടാണല്ലോ .
ഇന്ന് രാവിലെ എനിക്ക് കിട്ടിയ ഒരു ലെറ്റർ... It is lovely... ആരാണ് എഴുതിയതെന്നു എനിക്കറിയില്ല പക്ഷെ എനിക്കാണെന്നു...
Posted by Sadhika Venugopal on Wednesday, 30 December 2020
ഒരുപാട് ആളുകൾക്ക് ഉള്ളതുപോലെ എന്റെ ചിത്രങ്ങളോടോ ശരീരത്തോടൊ ജോലിയോടോ ഉള്ള വെറുമൊരു ആരാധന അല്ല മറിച്ചു എന്നെ ഞാൻ ആയി അറിഞ്ഞു മനസിലാക്കിയുള്ള സ്നേഹം ആണെന്നറിയുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് . അതുകൊണ്ട് തന്നെ ആരാണെന്നു ചോദിച്ചു അറിഞ്ഞു ഒരു അനാവശ്യ മറുപടി തന്നു വിഷമിപ്പിക്കുന്നില്ല ഈ പ്രണയം എന്നും ഇതുപോലെ തന്നെ അവിടെ ഉണ്ടായിക്കൊള്ളട്ടെ. ഞാൻ അറിയാതെ എന്നെ പ്രണയിക്കുന്ന ഈ ആളിനെ ഞാനും എന്നും ഓർക്കാം.ലവ് യു ടൂ. എന്തായാലും നല്ലൊരു പെൺകുട്ടിയെ കണ്ടുപിടിച്ചു എത്രയും പെട്ടന്ന് കല്യാണം ഒക്കെ നടക്കട്ടെ... എന്നെ ഒരുഭാഗത്തോട്ടു മാറ്റി വച്ചു ആ കുട്ടിക്കായി ഹൃദയം അങ്ങ് തുറന്നു കൊടുക്കുക എല്ലാവിധ ആശംസകളും നേരുന്നു
എന്ന്
സ്വന്തം
സാധിക
Content Highlights : Sadhika venugopal shares love letter from stranger Fan Malayalam Actress