ടിക്ടോക്, ഷെയർ ഇറ്റ് തുടങ്ങിയ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചുവെന്ന വാർത്ത സോഷ്യൽമീഡിയയെ ഞെട്ടിച്ചത് കുറച്ചൊന്നുമല്ല. സിനിമാതാരങ്ങളടക്കമുള്ളവർ നിരന്തരമായി ഉപയോഗിക്കുന്ന ആപ്പുകളായതിനാൽ അവ നിർത്തലാക്കിയാൽ എന്തു ചെയ്യുമെന്ന് കൗതുകപൂർവം അന്വേഷിച്ചുകൊണ്ടിരിക്കയാണ് ആരാധകർ. ആപ്പുകളില്ലാതെ എങ്ങനെ ജീവിക്കുമെന്നു ചോദിച്ചു തനിക്ക് ഒരുപാട് സന്ദേശങ്ങൾ ലഭിച്ചുവെന്നും ആപ്പ് നിരോധനം തന്നെ ഒരിക്കലും ബാധിക്കില്ലെന്നു പറയുകയാണ് നടി സാധിക.
സാധികയുടെ കുറിപ്പ്
ഒരുപാട് മെസേജ് വന്നു. ടിക്ടോക്, ഷെയർ ഇറ്റ്, ഹലോ ഇതൊന്നും ഇല്ലാതെ ഇനി എങ്ങനെ, എന്ത് ചെയ്യും എന്നൊക്കെ. ഞാൻ മൊബൈൽ ഫോൺ കാണുന്നത് പ്ലസ് 2വിനു പഠിക്കുമ്പോൾ ആണ്. അത് കാര്യമായി ഉപയോഗിക്കുന്നത് ഡിഗ്രിക്ക് വീടു വിട്ട് കോയമ്പത്തൂർ പോയപ്പോൾ. അതായത് എന്റെ ഇത് വരെയുള്ള ജീവിതത്തിന്റെ പകുതി വർഷവും ഞാൻ ജീവിച്ചത് ഫോൺ പോലും ഇല്ലാതെയാണ്. ആ ജീവിതത്തിന്റെ സുഖം, അറിയാവുന്നിടത്തോളം കാലം ഇന്നലെ ജീവിതത്തിൽ കയറിക്കൂടിയ ഒരു ആപ്ലിക്കേഷനും അതിന്റെ ഉപയോഗവും ഇല്ലായ്മയും ഒന്നും എന്നെ ബാധിക്കില്ല. ഈ ആപ്പുകളും ഫോളോവേഴ്സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതം. ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ട്. അത് കണ്ടെത്തേണ്ടത് നാം സ്വയം ആണ്. നമ്മളെന്താണ അതിൽ സന്തോഷമായിരിക്കൂ.
സാധികയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. എങ്കിലും ഇൻസ്റ്റാഗ്രാമും ഒരു ആപ്പ് അല്ലേയെന്നും അത് ഉപയോഗിക്കുന്ന ഒരാൾ എന് നിലയിൽ ഈ അഭിപ്രായം എങ്ങനെ പറയാനാകുമെന്നും ആരാധകർ നടിയെ വിമർശിക്കുന്നുണ്ട്.
Content Highlights :sadhika venugopal instagram post viral on tiktok share it chinese applications ban in india