തീയേറ്ററില്‍ വലിയ പ്രദര്‍ശന വിജയം നേടിയ ചിത്രമായിരുന്നു പൃഥ്വിരാജും ബിജുമേനോനും മത്സരിച്ചഭിനയിച്ച സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അയ്യപ്പനും കോശിയും. ചിത്രത്തിലെ വില്ലന്മാരില്‍ ഒരാളായിരുന്നു കുട്ടമണി എന്ന കഥാപാത്രം. സാബുമോന്‍ അവതരിപ്പിച്ച കുട്ടമണിയെ അയ്യപ്പന്‍ നായര്‍ ഇടിച്ച് പഞ്ഞിക്കിടുന്നത് ചിത്രത്തിലെ ഹൈലൈറ്റ് സീനുകളില്‍ ഒന്നായിരുന്നു. 

അന്നത്തെ തല്ലിനു ശേഷം തന്റെ കയ്യില്‍ ഉണ്ടായ പരുക്കുകളുടെ ചിത്രങ്ങള്‍ സോഷ്യമീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സാബുമോന്‍.

'അയ്യപ്പന്‍ നായരുടെ ചവിട്ട് നെഞ്ചത്ത് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ. ആദ്യ ദിവസത്തെ മുണ്ടൂര്‍ മാടനുമായുള്ള അടി ഷൂട്ടിന്റെ അന്ന് വൈകുന്നേരത്തെ അനുഭവങ്ങള്‍.'-ചിത്രങ്ങള്‍ക്കൊപ്പം സാബു കുറിച്ചു.

Sabumon

Content Highlights : Sabumon Shares Picture from Ayyappanum Koshiyum Movie Location Sachy Prithviraj Biju Menon