ദീപാവലി സ്പെഷ്യൽ ചിത്രങ്ങളുമായി രാജമൗലി ചിത്രം ആർആർആർ. സംവിധായകനും നായകന്മാരായ റാം ചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരുടെ ദീപാവലി ആഘോഷ ചിത്രങ്ങളാണ് ഇപ്പോൾ‌ പുറത്ത് വിട്ടിരിക്കുന്നത്. നിലവിൽ ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയാണ് ആർആർആർ

രുധിരം, രൗദ്രം, രണം എന്നാണ് ആർആർആർ കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലൂരി സീതരാമ രാജു എന്ന കഥാപാത്രമായി രം ചരൺ എത്തുമ്പോൾ കോമരം ഭീമിനെ അവതരിപ്പിക്കുന്നത് ജൂനിയർ എൻ ടി ആർ ആണ്

തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിന് വേണ്ടി സ്‌ക്രീനിൽ അണിനിരക്കുന്നത്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്നു.  ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി, പി ആർ ഒ - ആതിര ദിൽജിത്ത്‌ 

 2021 ജനുവരി 8ന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ഉദ്ദേശിച്ചിരുന്നത്. പുതിയ തീയതിയെപ്പറ്റി നിലവിൽ തീരുമാനമെടുത്തിട്ടില്ല. എന്നിരുന്നാലും 2021ൽ തന്നെ റിലീസ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഉൾപ്പെടെയുള്ള ഭാഷകളിൽ ആർആർആർ പുറത്തിറങ്ങും.

Content Highlights : RRR team celebrates Diwali  Rajamouli Ram Charan Junior NTR