തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങളെ പറ്റി തുറന്നു പറഞ്ഞു ഹോളിവുഡില്‍ ആരംഭിച്ച  മീ ടൂ തരംഗം ഇപ്പോള്‍ മലയാളത്തിലും സജീവമാകുകയാണ്. ഒട്ടേറെ തുറന്നു പറച്ചിലുകള്‍ക്കാണ് മീ ടൂ ക്യാമ്പയിന്‍ സാക്ഷ്യം വഹിക്കുന്നത്.. ഇപ്പോള്‍ മറ്റൊരു രസകരമായ മി ടൂ ക്യാമ്പയിന് തുടക്കമിടുന്നതിനെക്കുറിച്ച് പറയുകയാണ്‌ നടിയും അവതരാകയുമായ റോസിന്‍ ജോളി.

പണം കടം വാങ്ങിയിട്ട് തിരിച്ച് തരാം എന്ന ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരെ  മീ ടൂ ക്യാമ്പയിന്‍ തുടക്കമിടുന്നതിനെ പറ്റിയാണ് റോസിന് ജോളി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത്. കടം വാങ്ങിയിട്ട് തിരികെ നല്കാത്തവര്‍ക്ക് മുന്നറിയിപ്പും താരം നല്‍കുന്നുണ്ട്.

റോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

'തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി സെറ്റില്‍ഡ് ആയതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്‌മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണ്. എല്ലാവരും ഇപ്പോള്‍ സെറ്റില്‍ഡ് ആണ്. ഞാന്‍ സമയം തരാം , അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ കോണ്ടാക്ട് ചെയ്യുകയോ ആകാം.അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും...' റോസിന്‍ മുന്നറിയിപ്പ് നല്‍കുന്നു.

rosin

rosin jolly actress anchor malayali house fame me too funny facebook post rosin actress