ലോക്ക്ഡൗണിൽ സിനിമയുടെയും ടെലിവിഷൻ ഷോകളുടെയും ചിത്രീകരണം നിർത്തിവച്ചതിനാൽ സെലിബ്രിറ്റികൾ എല്ലാവരും വീട്ടിലിരിപ്പാണ്. പാചകവും വ്യായാമവുമായി ചിലർ സമയം കളയുമ്പോൾ മറ്റു ചിലരാകട്ടെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ആരാധകരുമായി സംവദിക്കുകയാണ്. ഒരു കൂട്ടർ ടിക് ടോക്കിൽ വീഡിയോ ചെയ്ത് തകർക്കുകയാണ്.
ഗായികയും അവതാരകയുമായ റിമി ടോമിയും ഒട്ടും പിന്നിലല്ല, റിമിയുടെ ടിക് ടോക് വീഡിയോയ്ക്കും ഒരുപാട് ആരാധകരുണ്ട്. ഇത്തവണ തലയിണ മന്ത്രത്തിലെ ഉർവശിയായാണ് റിമി എത്തുന്നത്.
ടിക് ടോക്കിലെ തന്റെ ആദ്യത്തെ ഡ്യുവറ്റ് വീഡിയോയും റിമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എല്ലാവരും എപ്പോഴും ചിരിക്കുന്ന റിമിയേ മാത്രമേ കണ്ടിട്ടുള്ളൂ, എന്നാൽ ആ വീഡിയോയിൽ കരയുന്ന റിമിയായിരുന്നു താരം.
എന്തായാലും റിമിയുടെ അഭിനയം സോഷ്യൽ മീഡിയയിൽ ഹിറ്റായി. അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൂടെ എന്നാണ് ആരാധകരുടെ ചോദ്യം.
ജയറാം നായകമായ തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിൽ റിമിയായിരുന്നു നായിക. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ഈ ചിത്രം 2015 ലാണ് പുറത്തിറങ്ങിയത്. സീരിയൽ ആരാധികയായ പുഷ്പവല്ലി എന്ന കഥാപാത്രത്തെയാണ് റിമി ചിത്രത്തിൽ അവതരിപ്പിച്ചത്.
Content Highlights: Rimi Tomy Viral video Tik Tok