തിരക്കുകളില്‍ നിന്ന് താല്‍ക്കാലികമായി ഇടവേളയെത്ത് മാല ദ്വീപില്‍ അവധിയാഘോഷിക്കുകയാണ് റിമി ടോമി. യാത്രയിലെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ റിമി ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 

ആഘോഷത്തിനിടെ റിമി ഒരാളെ കണ്ടുമുട്ടി. ബോളിവുഡ് താരവും മോഡലുമായ മലൈക അറോറയെ. കാമുകന്‍ അര്‍ജുന്‍ കപൂറിനൊപ്പം മാല ദ്വീപ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മലൈക. 

rimi

എന്തായാലും മലൈകക്കൊപ്പമുള്ള റിമിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിന് താഴെ റിമിയുടെ സഹോദരന്റെ ഭാര്യയും നടിയുമായ മുക്ത കമന്റ് ചെയ്തു. ആഹാ... എന്നാണ് മുക്ത കുറിച്ചത്. യാത്രയില്‍ റിമിക്കൊപ്പം അമ്മയും സഹോദരന്റെ മകനുമുണ്ട്.

rimi

Content Highlights: rimi tomy meets malaika arora, instagram post at maldives with family