പാല അല്‍ഫോണ്‍സ് കോളേജില്‍ പഠിക്കുന്ന കാലത്ത് മാതൃഭൂമി കലോത്സവത്തില്‍ പങ്കെടുത്ത ഓര്‍മകള്‍ പങ്കുവെച്ച് ഗായിക റിമി ടോമി. 1999 നവംബറില്‍ താനുൾപ്പെടുന്ന ഗായക സംഘത്തെ കുറിച്ച് മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയാണ് റിമി പങ്കുവെച്ചിരിക്കുന്നത്. 

പോസ്റ്റ് കാണുന്നവര്‍ ഉറപ്പായും തന്റെ പ്രായം കണക്കുകൂട്ടുമെന്ന് മനസ്സിലാക്കിയ റിമി പ്രായം കണക്കുകൂട്ടി ബുദ്ധിമുട്ടണ്ട എന്നും ഇത് തന്റെ പ്രീഡിഗ്രിക്കാലമാണെന്നും കുറിക്കുന്നുണ്ട്. ഒപ്പം തന്റെ ജനനത്തിയതി വെളിപ്പെടുത്താനും മടിച്ചില്ല. 

ചിങ്ങം മാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന ഗായികയാണ് റിമി ടോമി. എന്നാല്‍ തട്ടുപൊളിപ്പന്‍ ഗാനങ്ങൡലൂടെ മാത്രമല്ല മിനിസ്‌ക്രീനില്‍ അവതാരകയായും ജഡ്ജായും എത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് അടുത്തവീട്ടിലെ കുട്ടി എന്ന സ്ഥാനവും റിമി നേടിയെടുത്തു. അടുത്ത കാലത്ത് ഗംഭീര മേക്കോവറുകളിലൂടെയും റിമി തന്റെ ആരാധകരെ ഞെട്ടിച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rimitomy (@rimitomy)