പാട്ട് പാടാൻ മാത്രമല്ല അസലായി നൃത്തം ചെയ്യാനും തനിക്കറിയാമെന്ന്  തെളിയിച്ചിട്ടുള്ള ​ഗായികയാണ് റിമി ടോമി. പാട്ടിനൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായാണ് റിമി ആരാധകരെ കയ്യിലെടുക്കാറുള്ളത്. ഇപ്പോഴിതാ റിമിയുടെ ഒരു ഡാൻസ് വീഡിയോ ആണ് വൈറലാവുന്നത്.

താരം തന്നെയാണ് തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കട്ട പിന്തുണയാണ് ആരാധകർ താരത്തിന് നൽകുന്നത്. ഹൈ വോൾട്ടേജ് ഡാൻസ് ആണെന്നാണ് കമന്റുകൾ നിറയുന്നത്. 

റിമിയുടെ വർക്കൗട്ട് വീഡിയോകൾ  നേരത്തെ ഹിറ്റായിരുന്നു. വ്യായാമത്തിലൂടെയും മറ്റും മെലിഞ്ഞുള്ള റിമിയുടെ മെയ്ക്കോവർ ഞെട്ടിക്കുന്നതായിരുന്നു

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rimitomy (@rimitomy) on

ക്വാറന്റൈൻ സമയത്ത് കുടുംബത്തോടൊപ്പമാണ് റിമി ഉള്ളത്. വീട്ടിലെ വിശേഷങ്ങളും മറ്റും താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വീട്ടിൽ വെറുതേ ഇരിക്കുന്നതിന്റെ ബോറഡി മാറ്റാൻ യൂട്യൂബ് ചാനലും റിമി തുടങ്ങിയിരുന്നു

Content highlights : Rimi tomy dance video viral workout celebrity fitness