ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ തന്നെ അധിക്ഷേപിക്കാൻ ശ്രമിച്ചയാൾക്ക്  മറുപടിയുമായി നടി റിമ കല്ലിങ്കൽ. റിമയെ കാണാൻ കാട്ടുവാസിയെ പോലുണ്ടെന്ന് കമന്റ് ചെയ്തയാളോട് നിങ്ങള്‍ തന്ന വിശേഷണത്തിനു നന്ദിയുണ്ടെന്നും അവരാണ് കാട്ടിലെ യഥാർഥ റാണിമാരെന്നുമായിരുന്നു താരം കമന്റ് ചെയ്കത്.

സ്പെയ്ൻ യാത്രയ്ക്കിടയില്‍ സന്ദർശിച്ച കൊട്ടാരത്തിലെ ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. ‘നിങ്ങളെ കാണാൻ കാട്ടുവാസിയെ പോലെ ഉണ്ടെന്നായിരുന്നു ആ ചിത്രങ്ങളിൽ ഒരാൾ കമന്റ് ചെയ്തത്. റിമയുടെ മറുപടി ഇങ്ങനെയായിരുന്നു ‘ആദിവാസിയെന്നാണോ നിങ്ങൾ ഉദ്ദേശിച്ചത്. ആ വിശേഷണത്തിനു നന്ദിയുണ്ട്. അവരാണ് ഈ മണ്ണിന്റെ യഥാർഥ രാജാവും റാണിയും.അല്ലേ?’

പ്രളയ ദുരിതത്തിന്റെ ഫണ്ട് മുക്കിയാണോ ട്രിപ്പ് പോയതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.‘അതെ 19 ലക്ഷം നഷ്ടത്തിൽ നിന്നും അടിച്ചു മാറ്റി.’എന്നാണ് റിമ ഇതിന് മറുപടി നൽകിയത്. 

Rima

ലോക്ക്ഡൗണിനു മുമ്പത്തെ യാത്രകളിൽ നിന്നും പകർത്തിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കുകയായിരുന്നു റിമ. ഗെയിം ഓഫ് ത്രോൺസ് സീരിസിലെ ഹൗസ് മാർട്ടെൽ കുടുംബത്തിന്റെ ഭരണ പ്രദേശമായ ഡോർണിയിലെ വാട്ടർ ഗാർഡൻസിൽ നിന്നും പകർത്തിയ ചിത്രം താരം പങ്കുവച്ചിരുന്നു. 

സ്പെയ്നിലെ സെവില്ലയിലാണ് അൽകസാർ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. നിരവധി സിനിമകൾക്ക് പശ്ചാത്തലം ഒരുക്കിയിട്ടുള്ള ഈ കൊട്ടാരം വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.

 
 
 
 
 
 
 
 
 
 
 
 
 

Hey GoT fans .. recognise this place ??? Guess?? @stultusz you can’t😃😃

A post shared by Rima Kallingal (@rimakallingal) on

 
 
 
 
 
 
 
 
 
 
 
 
 

Ok ok people I am done!! But moral policing just brings out the best in me 😜 And also because I didn’t wanna leave this thread about the Real Alcazar without showing you all the absolutely beautiful tile work here. The palace is known for its tile decoration. The two tile types used are majolica and arista tiles. In the arista technique, the green body is stamped and each tile segment has raised ridges. The art of majolica ceramics was developed later in the 15th-16th centuries. The innovation made it possible to "paint" directly on ceramics covered with white opaque glazes. We found this graceful lady near the exit gate painting the tile patterns on her canvas, occasionally looking up and smiling at her admirers. Goodbyes couldn’t be more serene. #musingsofatraveller

A post shared by Rima Kallingal (@rimakallingal) on

Content highlights : Rima Kallingal Reacts To Trolls Travel Stories In Social Media