റഷ്യയിൽ അവധിയാഘോഷത്തിലാണ് താരദമ്പതിമാരായ റിമ കല്ലിങ്കലും ആഷിഖ് അബുവും. വെക്കേഷൻ ചിത്രങ്ങൾ റിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്.

റഷ്യയിലെ മ്യൂസിയങ്ങളുടെയും, ഒപ്പേറയുടെയും, വിവിധയിനം ഭക്ഷണപാനീയങ്ങളുടെയും ചിത്രങ്ങളും റിമ കല്ലിങ്കൽ പങ്കുവച്ചിട്ടുണ്ട്. 

സന്തോഷത്തിന്റെ ഒന്നാം രഹസ്യം, സണ്ണി സൈഡ് ഊപ്പർ എന്നിവയാണ് റിമയുടെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ. ആക്ഷൻ കോറിയോ​ഗ്രാഫറായ സ്റ്റണ്ട് സിൽവയുടെ പേരിടാത്ത ചിത്രം, ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്നീ ചിത്രങ്ങളിലാണ് ഇനി റിമ അഭിനയിക്കുക.

നീലവെളിച്ചത്തിന് പുറമേ ടോവിനോ നായകനാകുന്ന നാരദനാണ് ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇത് രണ്ടും നിർമിക്കുന്നതും ആഷിഖും റിമയും ചേർന്നാണ്. ഇതിന് പുറമേ ഹാ​ഗർ, പാർട്ടി എന്നീ ചിത്രങ്ങളുടെ നിർമാണവും ഇരുവരും ചേർന്നാണ്.

content highlights : Rima Kallingal and aashiq Abu vaccaying in Russia pictures and videos viral