വിജയ് ദേവേരക്കൊണ്ടയെയും രഷ്മിക മന്ദാനയെയും തെലുങ്കിലെ ഭാഗ്യജോടികളായി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും ഒന്നിച്ചെത്തിയ ഗീതാ ഗോവിന്ദം എന്ന ചിത്രം പോയ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു. ചിത്രത്തിലെ ഗോപി സുന്ദര്‍ ഈണമിട്ട ഗാനങ്ങളും അതേപോലെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.
വിജയ്‌യും രഷ്മികയും വീണ്ടുമൊന്നിക്കുന്ന ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടയില്‍ വിജയ് ദേവേരക്കൊണ്ടയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ വൈറലാവുകയാണ്.
കഴിഞ്ഞ മെയ് ഒന്‍പതിനായിരുന്നു വിജയ്‌യുടെ ജന്മദിനം. ഡിയര്‍ കോമ്രേഡിന്റെ സെറ്റില്‍ വച്ച് രഷ്മികയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് താരം പിറന്നാള്‍ കേക്ക് മുറിച്ചത്. കേക്ക് മുറിച്ചതിനു ശേഷം രഷ്മിക വിജയ്‌യ്ക്കു ഒരു ബ്രേസ്‌ലെറ്റ് സമ്മാനമായി നല്‍കി. രഷ്മിക തന്നെ വിജയ്‌യുടെ കൈയില്‍ ബ്രേസ്‌ലെറ്റ് അണിഞ്ഞു നല്‍കുന്നതും വീഡിയോയില്‍ കാണാം.