ബോളിവുഡില്‍ ഏറെ ആഘോഷിക്കപ്പെട്ടതാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും തമ്മിലുള്ള പ്രണയം. 2013ല്‍ സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത രാംലീല എന്ന ചിത്രത്തിനു ശേഷമാണ് ഇരുവരെയും കുറിച്ചുള്ള പ്രണയകഥകള്‍ പ്രചരിച്ചുതുടങ്ങിയത്. നീണ്ട കാലത്തെ പ്രണയത്തിനു ശേഷം 2018 നവംബറില്‍ ഇരുവരും വിവാഹിതരായി.
ഇപ്പോഴിതാ ദീപികയ്‌ക്കൊപ്പം താനിരിക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് രണ്‍വീര്‍. രാം ലീലയുടെ സെറ്റില്‍ രണ്‍വീറും ദീപികയും ഒന്നിച്ചിരിക്കുന്ന ഒരു ചിത്രമാണിത്.
ചിത്രത്തില്‍ ദീപികയെ കണ്ണെറിഞ്ഞിരിക്കുകയാണ് രണ്‍വീര്‍. 'അടിക്കുറിപ്പ് ആവശ്യമേയില്ല' എന്ന അടിക്കുറിപ്പോടെയാണ് രണ്‍വീര്‍ ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോഴും ഒന്നും മാറിയിട്ടില്ല എന്ന് ചിത്രത്തിനു താഴെ ദീപിക ഇട്ട കമന്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Content Highlights : ranveer singh instagram post photo with deepika padukone