ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ദീപ് വീര്‍ എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന താരദമ്പതികള്‍ ഇവരുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ ദിനം തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അനുഗ്രഹം തേടുകയാണ് ദമ്പതികള്‍ ചെയ്തത്..
കുടുംബാംഗങ്ങളുമൊത്താണ് താരങ്ങള്‍ തിരുപ്പതിയിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
'ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഞങ്ങള്‍ വെങ്കിടേശ്വരന്റെ അനുഗ്രഹം തേടിയെത്തി. നിങ്ങളുടെ സ്നേഹത്തിനും പ്രാര്‍ഥനയ്ക്കും ആശംസകള്‍ക്കും എല്ലാവര്ക്കും നന്ദി' ഇതായിരുന്നു ദീപിക ഫൊട്ടോയ്ക്കൊപ്പം കുറിച്ചത്. ചുവന്ന കാഞ്ചീപുരം സാരിയും ടെമ്പിള്‍ ഡിസൈനിലുള്ള ആഭരണങ്ങളും അണിഞ്ഞ് നവവധുവിനെ പോലെയാണ് ദീപികയെത്തിയത്.
ഒന്നാം വിവാഹവാര്‍ഷികം തീര്‍ഥാടനമാക്കി മാറ്റാനാണ് താരദമ്പതികളുടെ തീരുമാനം. തിരുപ്പതി ദര്‍ശനത്തിന് ശേഷം ഇരുവരും അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. .
2018 നവംബര്‍ 14,15 തിയ്യതികളിലായി ഇറ്റലിയിലെ ലേക് കോമോയില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. കൊങ്ങിണി-പഞ്ചാബി രീതികളിലായിരുന്നു വിവാഹച്ചടങ്ങുകള്‍.
Content Highlights : Ranveer Singh, Deepika Padukone Visits Tirupati on their first wedding anniversary