ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ അടുക്കളയില്‍ തിരക്കിലാണ്. എന്നും എന്തെങ്കിലും പുതിയത് പരീക്ഷിക്കുകയാണ് ദീപികയുടെ പ്രധാന വിനോദം. 

കഴിഞ്ഞ ദിവസം തായ് ഭക്ഷണരീതിയില്‍ പാചക ചെയ്യുന്ന ദീപികയുടെ വീഡിയോ ഭര്‍ത്താവും ബോളിവുഡ് നടനുമായ രണ്‍വീര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അടുത്തത് ഇറ്റാലിയനാണ് ദീപിക പരീക്ഷിച്ചിരിക്കുന്നതെന്നാണ് രണ്‍വീര്‍ പറയുന്നത്.

ദീപിക പിസ്സയുണ്ടാക്കുന്നതിന്റെ വ്യത്യസ്ഥ ഘട്ടങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറീസിലൂടെ പങ്കുവെച്ചിരിക്കുകയാണ് രണ്‍വീര്‍. ആദ്യത്തേത് ഒരു വീഡിയോയും പിന്നെ ദീപികയുടെ പാചകത്തിന്റെ ഫോട്ടോകളുമാണ്.

Ranveer Singh

'ഇന്ന് ഞാന്‍ ദീപികയുടെ കൈകൊണ്ട് ഉണ്ടാക്കിയ വലിയ വലിയ പിസ്സ കഴിക്കും' എന്നാണ് രണ്‍വീര്‍ വീഡിയോയില്‍ പറയുന്നത്. പിസ്സ ഉണ്ടാക്കുന്ന ഫോട്ടോകളെകൂടാതെ ഇറ്റാലിയന്‍ ഷെഫ് പാവോളാ ബക്കേറ്റിനൊപ്പം നില്‍ക്കുന്ന ദീപികയുടെ പഴയൊരു ചിത്രവും രണ്‍വീര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ദീപിക ശാസ്ത്രീയമായി പരിശീലനം നേടിയിട്ടുണ്ട്' എന്നും അദ്ദേഹം ഫോട്ടോയോടൊപ്പം പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Dil ka raasta pet se hoke jaata hai 😂❤️ @deepikapadukone

A post shared by Ranveer Singh (@ranveersingh) on

Content Highlights: Ranveer Singh calls Deepika cheese lover after she tries pizza making at home