സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. രസകരങ്ങളായ സന്ദേശങ്ങളും ട്രോളുകളും പങ്കുവെക്കാറുള്ള സംവിധായകന്‍ മലയാളികളുടെ ഇഷ്ടനടന്‍ കുഞ്ചാക്കോ ബോബനുമായി നടത്തിയ ഒരു ചാറ്റ് സംഭാഷണം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്‌.

കുഞ്ചാക്കോ ബോബനെക്കുറിച്ച് തനിക്ക് ലഭിച്ച ഒരു ട്രോള്‍ രഞ്ജിത്ത് ശങ്കര്‍ അദ്ദേഹത്തിനു തന്നെ അയച്ചുകൊടുത്തിരുന്നു. തന്റെ പേരില്‍ വന്ന രസികന്‍ ട്രോളിന് ചാക്കോച്ചന്‍ മറുപടിയും നല്‍കി. ചാക്കോച്ചനുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ചരിത്രവേഷങ്ങള്‍ മലയാളത്തില്‍ ചെയ്യാന്‍ മമ്മൂട്ടി ആണ് മികച്ചത് എന്നു പറയുന്നവര്‍ ചാക്കോച്ചന്റെ പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച കാണാത്തവര്‍ ആണ് എന്ന തലക്കെട്ടില്‍ ചിത്രത്തിലെ ചാക്കോച്ചന്റെ ഗെറ്റപ്പോടെയാണ് ട്രോള്‍. ട്രോള്‍ കണ്ട് ചാക്കോച്ചന്റെ മറുപടി അഞ്ചുമിനിട്ടിനുള്ളില്‍ വന്നു. 'എനിക്കിട്ടു പണിയാന്‍ ഒരുങ്ങിയേക്കുവാണല്ലേ ദുഷ്ടാ' എന്നായിരുന്നു മറുപടി. ആരോ തനിക്ക് ഫോര്‍വേഡ് ചെയ്തതാണെന്നും ആ സിനിമ താന്‍ കണ്ടിട്ടില്ലെന്നും രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു. 'അവനെയങ്ങു തട്ടിയേക്കൂ..'വെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ 'ഉത്തരവ്'. പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ranjith sankar

ranjith

Content Highlights : ranjith sankar facebook post kunchacko boban troll